image

16 Nov 2023 2:00 PM IST

News

കെഎസ്ആര്‍ടിസി യുടെ ആസ്തികൾ കേരള ബാങ്കിന് ഈട് വെച്ച് കെ എസ് ഡിഎഫ്‌ സി

MyFin Desk

crisis, ksrtc buildings bailed by ktdfc
X

Summary

  • കെടിഎഫ്‌സിക്ക് കെഎസ്ആര്‍ടിസി നല്‍കാനുള്ളത് 450കോടി
  • ഭൂമി പണയംവെച്ച് പ്രതിസന്ധി തല്‍ക്കാലത്തേക്ക് പരിഹരിക്കാന്‍ ശ്രമം
  • നാല് വാണിജ്യ സമുച്ചയങ്ങള്‍ പണയത്തിന്


കെ എസ് ആർ ടി സി വായ്‌പ്പ തിരിച്ചടക്കാത്തതിനാൽ പ്രതിസന്ധിയിലായ കേരള ട്രാൻസ്‌പോർട് ഫിനാൻഷ്യൽ ഡവലപ്മെന്റ് കോർപ്പറേഷൻ (കെ എസ ഡിഎഫ്‌ സി) കേരള ബാങ്കിൽ നിന്ന് എടുത്ത വായ്പ്പകൾക്കു കെഎസ് ആര്‍ടിസിയുടെ വാണിജ്യസമുച്ചയങ്ങള്‍ ബാങ്കിന് ഈടായി നല്‍കുന്നു.

കെഎസ്ആര്‍ടിസി-കെടിഡിഎഫ്സി സംയുക്ത സംരഭം പണിത തമ്പാനൂരിലേത് ഉള്‍പ്പെടെയുള്ള നാലു വാണിജ്യസമുച്ചയങ്ങളാണ് ബാങ്കിന് ഈടുനല്‍കുന്നത്.

കെഎസ്ആര്‍ടിസി ഇതുവരെ എടുത്ത ലോണ്‍ തിരിച്ചടക്കാത്തതിനാലാണ് ബാങ്കിന്റെ പണം നൽകാൻ കഴിയാത്തത് എന്നാണ് കെടിഡിഎഫ്‌സി പറയുന്നത്. കെടിഡിഎഫ്‌സിക്ക് കെഎസ്ആര്‍ടിസി നല്‍കാനുള്ളത് 450 കോടിരൂപയാണ്.

കെ എസ് ആർ ടി സി യുടെ ആസ്തികൾ ഈടു വെച്ച് നിലവിലെ പ്രശ്‌നം തല്‍ക്കാലത്തേക്ക് ഒഴിവാക്കാനാണ് കെ എസ ഡിഎഫ്‌ സി യുടെ ശ്രമം. ഇതുസംബന്ധിച്ച് കെഎസ്ആര്‍ടിസി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകര്‍ തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ പദ്ധതി മുന്നോട്ടുവെച്ചത്.

കെ.എസ്.ആര്‍.ടി.സി.യുടെ പ്രതിമാസ വരുമാനവും ചെലവും സംബന്ധിച്ച പരിശോധന എല്ലാ മാസവും 16-ന് അംഗീകൃത യൂണിയനുകളുടെ പ്രതിനിധികള്‍ നടത്താനും തീരുമാനിച്ചു. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി സ്വിഫ്റ്റിന് നല്‍കുന്ന 450 ഇലക്ട്രിക് ബസുകള്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസായി ഓടാനും തീരുമാനമായി.

മള്‍ട്ടി ഡ്യൂട്ടി സംവിധാനം ലാഭകരമല്ലെന്ന് കണ്ടാല്‍ ഒഴിവാക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്. ഇത് തൊഴിലാളി യൂണിയനുകളുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് നടപ്പാക്കിയത്. എന്നാല്‍ തൊഴിലാളിയൂണിയമുകളായ എഐടിയുസിയും ബിഎംഎസും മാനേജ്മെന്റ് തീരുമാനങ്ങള്‍ നിരാകരിച്ചു.