29 Dec 2025 11:27 AM IST
Travel :യാത്രക്കാരേ ജാഗ്രത; കെഎസ്ആര്‍ടിസി ഇനി തിരക്കനുസരിച്ച് യാത്രക്കൂലി കൂട്ടും, കുറക്കും
MyFin Desk
Summary
തിരക്ക് കുറവായതിനാല്‍ സ്വകാര്യബസുകാര്‍ നിരക്ക് കുറച്ചതാണ് കെഎസ്ആര്‍ടിസിയെ ബാധിച്ചത്. ഇത് മനസ്സിലാക്കി നിരക്ക് കുറച്ചതോടെ അവസാന മണിക്കൂറില്‍ 39 യാത്രക്കാരെ കെഎസ്ആര്‍ടിസിക്ക് ലഭിച്ചു.
യാത്രക്കാരുടെ തിരക്കനുസരിച്ച് യാത്രക്കൂലി നിശ്ചയിച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസി. അന്തസ്സംസ്ഥാന പാതകളിലാണ് ആദ്യഘട്ടത്തില്‍ ഇത് നടപ്പായത്. ഓരോ ബസിലെയും ബുക്കിങ് നിരീക്ഷിച്ചാകും നിരക്ക് നിശ്ചയിക്കുക. യാത്രക്കാരെ കൊള്ളയടിക്കാന്‍ സ്വകാര്യബസുകാര്‍ ഉപയോഗിച്ചിരുന്ന 'ഡൈനാമിക് റിയല്‍ ടൈം ഫ്ളെക്സി ഫെയര്‍' എന്ന സംവിധാനമാണ് കെഎസ്ആര്‍ടിസിയും നടപ്പിലാക്കുന്നത്. കെഎസ്ആര്‍ടിസി ഭരണസമിതി പദ്ധതിക്ക് അനുമതി നല്‍കി.
സ്വകാര്യബസ്സുകൾക്ക് പിന്നാലെ
ഡിസംബര്‍ 25, 26 ദിവസങ്ങളില്‍ 2300 രൂപ നിശ്ചയിച്ചിരുന്ന പുതിയ വോള്‍വോ സ്ലീപ്പര്‍ ബസ് തിരുവനന്തപുരത്ത് നിന്നും ബെംഗളൂരുവിലേക്ക് 1400 രൂപയാണ് ഈടാക്കിയത്. അവസാനദിവസമാണ് മുന്‍ നി ശ്ചയിച്ച നിരക്കായ 2300 രൂപ കുറച്ചത്. നാലു യാത്രക്കാര്‍ മാത്രമാണ് ഉയര്‍ന്ന നിരക്കില്‍ ടിക്കറ്റെടുത്തിരുന്നത്.
തിരക്ക് കുറവായതിനാല്‍ സ്വകാര്യബസുകാര്‍ നിരക്ക് കുറച്ചതാണ് കെഎസ്ആടിസിയെ ബാധിച്ചത്. ഇത് മനസ്സിലാക്കി നിരക്ക് കുറച്ചതോടെ അവസാന മണിക്കൂറില്‍ 39 യാത്രക്കാരെ കെഎസ്ആര്‍ടിസിക്ക് ലഭിച്ചു.
എന്താണ് ഡൈനാമിക് റിയല്‍-ടൈം ഫ്‌ലെക്‌സി ഫെയര്‍
ഡൈനാമിക് റിയല്‍-ടൈം ഫ്‌ലെക്‌സി ഫെയര്‍ അഥവാ ഡൈനാമിക് പ്രൈസിംഗ് അല്ലെങ്കില്‍ സര്‍ജ് പ്രൈസിംഗ് എന്നും അറിയപ്പെടുന്നു. ഒരു ട്രെയിന്‍ അല്ലെങ്കില്‍ ഫ്‌ലൈറ്റ് ടിക്കറ്റ് പോലുള്ളവയുടെ ഒരു സേവനത്തിന്റെ വില, ഡിമാന്‍ഡും ലഭ്യതയും അടിസ്ഥാനമാക്കി വിലയില്‍ മാറ്റം വരുത്തുന്ന രീതിയാണിത്. സ്വകാര്യ ബസ്സുകള്‍ അവധി ദിവസങ്ങളില്‍ ഈ രീതിയിലാണ് യാത്രക്കാരില്‍ നിന്നും നിരക്ക് ഈടാക്കിയിരുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
