19 Jan 2024 10:50 AM IST
കെഎസ്ആര്‍ടിസി ഏറെ ജനപ്രിയമായ സിറ്റി സര്‍ക്കുലര്‍ സര്‍വീസിന്റെ നിരക്ക് വര്‍ധിപ്പിക്കുന്നു
MyFin Desk
തിരുവനന്തപുരം സിറ്റി സര്‍ക്കുലര്‍ സര്‍വീസിന്റെ നിരക്ക് കെഎസ്ആര്‍ടിസി വര്‍ധിപ്പിക്കുന്നു. സര്‍വീസ് നിലനിര്‍ത്താന്‍ നിരക്ക് വര്‍ധന ആവശ്യമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിതെന്നു ഗതാഗത മന്ത്രി ഗണേഷ്‌കുമാര്‍ പറഞ്ഞു.
യാത്രക്കാരെ ആകര്‍ഷിക്കാനും അതുവഴി വരുമാനം വര്‍ധിപ്പിക്കാനുമായി മുന്‍ ഗതാഗത മന്ത്രി ആന്റണി രാജു നടപ്പിലാക്കിയ പദ്ധതിയാണ് സിറ്റി സര്‍ക്കുലര്‍ സര്‍വീസ്. സര്‍വീസിന് 10 രൂപയാണ് നിരക്കായി ഈടാക്കിയിരുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ സര്‍വീസ് ജനകീയമായി മാറുകയും ചെയ്തു.
എന്നാല്‍ ഈ സര്‍വീസ് തുടരണമെങ്കില്‍ നിരക്ക് വര്‍ധിപ്പിക്കാതെ കെഎസ്ആര്‍ടിസിക്ക് മറ്റ് മാര്‍ഗമില്ലെന്നു ഗണേഷ് കുമാര്‍ പറഞ്ഞു. സര്‍ക്കാരിനു നഷ്ടമുണ്ടാക്കുന്ന ഒരു പദ്ധതിയുടെയും ഭാഗമാകില്ലെന്നും മന്ത്രി പറഞ്ഞു.
നല്ല സേവനത്തിനു പണം നല്‍കാന്‍ ആളുകള്‍ തയ്യാറാകും. ഉദാഹരണമാണ് വന്ദേഭാരത് ട്രെയിന്‍.
പ്രീമിയം നിരക്ക് ഈടാക്കിയാണു വന്ദേഭാരത് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്. വന്ദേഭാരത് ട്രെയിനുകള്‍ക്ക് വന്‍ ജനപ്രീതിയാണുള്ളതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
