image

6 April 2024 3:17 PM IST

News

ശബരിമലയിലേക്ക് കെഎസ്ആര്‍ടിസി വിഷു പ്രത്യേക സര്‍വീസ് 10 മുതല്‍

MyFin Desk

ശബരിമലയിലേക്ക് കെഎസ്ആര്‍ടിസി വിഷു പ്രത്യേക സര്‍വീസ് 10 മുതല്‍
X

Summary

  • തിരക്കനുഭവപ്പെടുന്ന ദിവസങ്ങളില്‍ അടുത്ത യൂണിറ്റുകളില്‍ നിന്നും സര്‍വ്വീസുകള്‍ ക്രമീകരിക്കുവാനുള്ള സംവിധാനം ഒരുക്കി
  • ഏപ്രില്‍ 10 ന് പുലര്‍ച്ചെയാണ് ശബരിമലയില്‍ നട തുറക്കുന്നത്
  • 10 മുതല്‍ കെഎസ്ആര്‍ടിസിയുടെ വിവിധ യൂണിറ്റുകളില്‍ നിന്നും സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്


വിഷുദര്‍ശനം, മേടമാസ പൂജ പ്രമാണിച്ച് ഈ മാസം 10 മുതല്‍ 18 വരെ ശബരിമലയിലേക്ക് പ്രത്യേക സര്‍വീസ് ആരംഭിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്നും ഫേസ്ബുക്കിലൂടെ കെഎസ്ആര്‍ടിസി അറിയിച്ചു.

ഏപ്രില്‍ 10 ന് പുലര്‍ച്ചെയാണ് ശബരിമലയില്‍ നട തുറക്കുന്നത്. 18 ന് ദീപാരാധനയോടെ നട അടയ്ക്കും.

10 മുതല്‍ കെഎസ്ആര്‍ടിസിയുടെ വിവിധ യൂണിറ്റുകളില്‍ നിന്നും സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം, പത്തനംതിട്ട, കൊട്ടാരക്കര, ചെങ്ങന്നൂര്‍, എരുമേലി, പുനലൂര്‍ എന്നിവിടങ്ങളില്‍ നിന്നും പമ്പയിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഉണ്ടായിരിക്കും.

തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് ബസുകളുടെ മുന്‍കൂട്ടി ബുക്കിങ്ങ് സൗകര്യവും ഇതിനോടകം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ട്രെയിന്‍ മാര്‍ഗം ചെങ്ങന്നൂരില്‍ എത്തുന്ന ഭക്തര്‍ക്ക് ഏത് സമയവും ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പമ്പയിലേയ്ക്കും തിരിച്ചും സര്‍വ്വീസുകള്‍ ലഭ്യമാക്കും. തിരക്കനുഭവപ്പെടുന്ന ദിവസങ്ങളില്‍ അടുത്ത യൂണിറ്റുകളില്‍ നിന്നും സര്‍വ്വീസുകള്‍ ക്രമീകരിക്കുവാനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.