15 Sept 2023 12:00 PM IST
Summary
- ക്യാംപയിനിന്റെ ഭാഗമായി സെപ്റ്റംബര്‍ 17ന് എറണാകുളം ജില്ലയിലെ എല്ലാ അയല്‍ക്കൂട്ടങ്ങളിലും പ്രത്യേക യോഗം സംഘടിപ്പിക്കും.
കൊച്ചി: അയല്‍ക്കൂട്ടങ്ങളില്‍ അംഗങ്ങളായിട്ടുള്ളവരുടെ സാമ്പത്തിക സുതാര്യതയും സാമ്പത്തിക ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിന് 'ഭദ്രം' എന്ന പേരില്‍ ക്യാംപയിനുമായി കുടുംബശ്രീ. ക്യാംപയിനിന്റെ ഭാഗമായി സെപ്റ്റംബര്‍ 17ന് എറണാകുളം ജില്ലയിലെ എല്ലാ അയല്‍ക്കൂട്ടങ്ങളിലും പ്രത്യേക യോഗം സംഘടിപ്പിക്കും. യോഗത്തില്‍ ജില്ലാ മിഷന്‍ സാമ്പത്തിക സുതാര്യതയുമായി ബന്ധപ്പെട്ട് നല്‍കുന്ന കുറിപ്പ് പ്രത്യേകം ചര്‍ച്ച ചെയ്യും.
യോഗത്തില്‍ നല്‍കുന്ന ഫോം പൂരിപ്പിച്ച് ഓരോ അംഗങ്ങള്‍ക്കും അവരവരുടെ സാമ്പത്തിക ക്രയവിക്രയ നില സ്വയം വിലയിരുത്തുന്നതിനുള്ള അവസരവും നല്‍കും. കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന സാമ്പത്തിക സഹായങ്ങള്‍, വിവിധ പദ്ധതികള്‍, ഇവ കൃത്യതയോടെയും കാര്യക്ഷമമായും എങ്ങനെ പ്രയോജനപ്പെടുത്താം, ലോണുകളുടെ സുതാര്യമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ അടങ്ങിയതാണ് ജില്ല മിഷന്‍ നല്‍കുന്ന കുറിപ്പ്.
അംഗങ്ങളുടെ സാമ്പത്തിക അടിത്തറ ശക്തമാക്കാനും സാമ്പത്തിക ഇടപാടുകളില്‍ സുതാര്യത ഉറപ്പുവരുത്താനും, സാമ്പത്തികമായുള്ള അറിവില്ലായ്മയെ ചൂഷണം ചെയ്യുന്നതില്‍ നിന്നും ബോധവത്കരിക്കാനുമാണ് ഭദ്രം ക്യാംപയിനിലൂടെ കുടുംബശ്രീ ലക്ഷ്യമിടുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
