image

3 Feb 2024 12:13 PM IST

News

എല്‍ കെ അദ്വാനിക്ക് ഭാരതരത്‌ന

MyFin Desk

Prime Minister to award Bharat Ratna to LK Advani
X

Summary

  • വാജ്‌പേയി സര്‍ക്കാരില്‍ ഉപപ്രധാനമന്ത്രിയായിരുന്നു അദ്വാനി
  • ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ്, ബിജെപി പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്
  • 1970 മുതല്‍ 2019 വരെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും അംഗമായിരുന്നു


മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍ കെ അദ്വാനിക്ക് രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന പുരസ്‌കാരം സമ്മാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അറിയിച്ചത്.

' ശ്രീ എല്‍ കെ അദ്വാനി ജിക്ക് ഭാരതരത്‌നം സമ്മാനിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ ബഹുമതി സമ്മാനിക്കുന്നതുമായി ബന്ധപ്പെട്ട് ഞാന്‍ അദ്ദേഹത്തോട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു ' പ്രധാനമന്ത്രി കുറിച്ചു.

അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരില്‍ ഉപപ്രധാനമന്ത്രിയായിരുന്ന അദ്വാനി 1970 മുതല്‍ 2019 വരെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും അംഗമായിരുന്നു. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ്, ബിജെപി പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

1954-മുതലാണ് ഭാരതരത്‌ന സമ്മാനിച്ചു തുടങ്ങിയത്. ഇന്ദിരാഗാന്ധി, മദര്‍ തെരേസ, ലാല്‍ ബഹാദൂര്‍ ശാസ്ത്രി, വാജ്‌പേയി തുടങ്ങിയവര്‍ ഭാരതരത്‌ന ലഭിച്ചവരാണ്.