image

13 May 2022 6:47 AM GMT

IPO

എൽഐസി ഓഹരി വില 949 രൂപയായി നിശ്ചയിച്ചു

Agencies

എൽഐസി ഓഹരി വില 949 രൂപയായി നിശ്ചയിച്ചു
X

Summary

ഡെല്‍ഹി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) ഐപിഒ ഇഷ്യൂ വില 949 രൂപയായി നിശ്ചയിച്ചു. എൽഐസി പോളിസി അംഗങ്ങൾക്ക് ഒരു ഓഹരിക്ക് 889 രൂപയും ചില്ലറ നിക്ഷേപകർക്ക് 904 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. ചില്ലറ നിക്ഷേപകർക്ക് ഒരു ഓഹരിക്കു 45 രൂപയും പോളിസി അംഗങ്ങൾക്ക് 60 രൂപയും ഇളവ് പ്രഖ്യാപിച്ചിരുന്നു. മെയ് 4 മുതല്‍ മെയ് 9 വരെ നടന്ന ഇന്ത്യയിലെ എക്കാലത്തെയും വലിയ പ്രാരംഭ ഓഹരി വില്‍പ്പനയിൽ 902 രൂപ മുതല്‍ 949 രൂപ


ഡെല്‍ഹി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) ഐപിഒ ഇഷ്യൂ വില 949 രൂപയായി നിശ്ചയിച്ചു.

എൽഐസി പോളിസി അംഗങ്ങൾക്ക് ഒരു ഓഹരിക്ക് 889 രൂപയും ചില്ലറ നിക്ഷേപകർക്ക് 904 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്.

ചില്ലറ നിക്ഷേപകർക്ക് ഒരു ഓഹരിക്കു 45 രൂപയും പോളിസി അംഗങ്ങൾക്ക് 60 രൂപയും ഇളവ് പ്രഖ്യാപിച്ചിരുന്നു.

മെയ് 4 മുതല്‍ മെയ് 9 വരെ നടന്ന ഇന്ത്യയിലെ എക്കാലത്തെയും വലിയ പ്രാരംഭ ഓഹരി വില്‍പ്പനയിൽ 902 രൂപ മുതല്‍ 949 രൂപ വരെയുള്ള പ്രൈസ് ബാന്‍ഡിലാണ് ഓഹരികൾക്കായി അപേക്ഷകൾ ക്ഷണിച്ചത്. റീട്ടെയില്‍ നിക്ഷേപകരുടെയും, ജീവനക്കാരുടെയും, ഇന്‍ഷുറന്‍സ് പോളിസി ഉടമകളുടെയും ശക്തമായ പങ്കാളിത്തത്തെ തുടര്‍ന്ന് ലേലത്തിന്റെ അവസാന ദിവസമായ തിങ്കളാഴ്ച ഇഷ്യു 2.95 മടങ്ങ് സബ്സ്‌ക്രൈബ് ചെയ്തിരുന്നു.

എക്സ്ചേഞ്ച് ഡാറ്റ അനുസരിച്ച്, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫര്‍ ചെയ്ത 162 ദശലക്ഷം ഓഹരികളുമായി താരതമ്യം ചെയ്യുമ്പോള്‍ 478.3 ദശലക്ഷം ഓഹരികള്‍ക്ക് അപേക്ഷകൾ ലഭിച്ചു. മൊത്തം 7.3 ദശലക്ഷത്തിലധികം അപേക്ഷകള്‍ ലഭിച്ചു. 2008 ല്‍ അനില്‍ അംബാനിയുടെ റിലയന്‍സ് പവര്‍ ഓഹരി വില്‍പ്പനയ്ക്കായി 4.8 ദശലക്ഷം അപേക്ഷകള്‍ എന്ന 14 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ഇത് തകര്‍ത്തത്.

ഓഹരി അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്കുള്ള റീഫണ്ടുകള്‍ ഇന്ന് ആരംഭിക്കും. തിങ്കളാഴ്ച, ഓഹരികള്‍ യോഗ്യരായ നിക്ഷേപകരുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യപ്പെടും. ചൊവ്വാഴ്ചയോടെ ഓഹരിയുടെ ലിസ്റ്റിംഗ് സാധ്യമാകും.