image

25 Jan 2025 11:47 AM IST

News

മള്‍ട്ടി അസെറ്റ് ഫണ്ട് ഓഫറുമായി എല്‍ഐസി മ്യൂച്വല്‍ ഫണ്ട്

MyFin Desk

മള്‍ട്ടി അസെറ്റ് ഫണ്ട് ഓഫറുമായി എല്‍ഐസി മ്യൂച്വല്‍ ഫണ്ട്
X

എല്‍ഐസി മ്യൂച്വല്‍ ഫണ്ട് ബഹുവിധ ആസ്തികള്‍ക്കായി മള്‍ട്ടി അസെറ്റ് അലോക്കേഷന്‍ ഫണ്ട് ആരംഭിച്ചു. ഓഹരികളിലും കടപ്പത്രങ്ങളിലും സ്വര്‍ണത്തിലും നിക്ഷേപിക്കാവുന്ന മള്‍ട്ടി അസെറ്റ് ഫണ്ടുകളാണ് പുറത്തിറക്കിയിരിക്കുന്നത്. വൈവിധ്യമാര്‍ന്ന ആസ്തികളില്‍ നിക്ഷേപിച്ച് ദീര്‍ഘ കാല മൂലധന ലാഭം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) ഫെബ്രുവരി 7 ന് അവസാനിക്കും.

65 ശതമാനം നിഫ്റ്റി 50 കമ്പനികളിലും 25 ശതമാനം നിഫ്റ്റിയുടെ സംയുക്ത കടപ്പത്ര സൂചികയിലും 10 ശതമാനം ആഭ്യന്തര സ്വര്‍ണ്ണ വിലയിലുമാണ് നിക്ഷേപിക്കുക. നിഖില്‍ രുംഗ്ത, സുമിത് ഭട്‌നഗര്‍, പാട്രിക് ഷ്‌റോഫ് എന്നിവര്‍ ഫണ്ട് മാനേജര്‍മാരായ പദ്ധതി 2025 ഫെബ്രുവരി 18 മുതല്‍ വീണ്ടും തുടര്‍ച്ചയായ വില്‍പനയ്‌ക്കെത്തും.