image

9 Jan 2024 2:47 PM IST

News

ഹൗസിംഗ് ബാങ്ക് പ്രമോട്ട് ചെയ്യുന്ന കമ്പനിയുടെ 10% ഓഹരികള്‍ എല്‍ഐസി ഏറ്റെടുക്കുന്നു

MyFin Desk

lic is fourth in reserves
X

Summary

  • നിക്ഷേപം ഒന്നോ അതിലധികമോ തവണകളായി നടത്താനാണ് എല്‍ഐസി തീരുമാനിച്ചിരിക്കുന്നത്
  • നിലവില്‍ എല്‍ഐസിക്ക് ഒരു ഹൗസിംഗ് ഫിനാന്‍സ് സബ്‌സിഡിയറി ഉണ്ട്
  • നിക്ഷേപം ഏത് കമ്പനിയിലാണെന്ന് എല്‍ഐസി വെളിപ്പെടുത്തിയില്ല


നാഷണല്‍ ഹൗസിംഗ് ബാങ്ക് (എന്‍എച്ച്ബി) പ്രൊമോട്ട് ചെയ്യുന്ന ഒരു കമ്പനിയില്‍ 10 ശതമാനം വരെ ഏറ്റെടുക്കാന്‍ എല്‍ഐസി. ഇതു സംബന്ധിച്ച അനുമതി ബോര്‍ഡ് നല്‍കിയതായി എല്‍ഐസി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

റെസിഡന്‍ഷ്യല്‍ മോര്‍ട്ട്‌ഗേജ് ബാക്ക്ഡ് സെക്യൂരിറ്റികള്‍ക്കായി (ആര്‍എംബിഎസ്) എന്‍എച്ച്ബി പ്രൊമോട്ട് ചെയ്യുന്ന പുതിയ കമ്പനിയില്‍ നിക്ഷേപം നടത്താനുള്ള നിര്‍ദേശമാണ് എല്‍ഐസി ബോര്‍ഡ് ജനുവരി 8 ന് അംഗീകാരം നല്‍കിയത്.

നിക്ഷേപം ഒന്നോ അതിലധികമോ തവണകളായി നടത്താനാണ് എല്‍ഐസി തീരുമാനിച്ചിരിക്കുന്നത്. ഏത് കമ്പനിയാണെന്ന കാര്യം എല്‍ഐസി വെളിപ്പെടുത്തിയില്ല.

നിലവില്‍ എല്‍ഐസിക്ക് ഒരു ഹൗസിംഗ് ഫിനാന്‍സ് സബ്‌സിഡിയറി ഉണ്ട്. എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് എന്ന് പേരുള്ള സ്ഥാപനം 1989-ലാണ് തുടക്കമിട്ടത്.

ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്തിട്ടുണ്ട് ഈ സ്ഥാപനം.