18 Dec 2023 4:29 PM IST
Summary
പരമാവധി ഗ്രാമീണ ജനവിഭാഗങ്ങള്‍ക്ക് എങ്ങനെ പരിരക്ഷ ഒരുക്കാമെന്നതിനായിരിക്കും എല്‍ഐസി ശ്രദ്ധ നല്‍കുക
'2047-ഓടെ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ്' എന്ന ലക്ഷ്യം കൈവരിക്കാനുള്ള ശ്രമത്തില്‍, എല്‍ഐസി ഒരു പ്രധാന പങ്ക് വഹിക്കുമെന്നു ചെയര്‍മാന്‍ സിദ്ധാര്‍ഥ മൊഹന്തി പറഞ്ഞു. ആ ലക്ഷ്യം നിറവേറ്റുന്നതിനായി ഗ്രാമീണ മേഖലകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഒരു ഉല്‍പ്പന്നം പുറത്തിറക്കാന്‍ പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞു.
പരമാവധി ഗ്രാമീണ ജനവിഭാഗങ്ങള്‍ക്ക് എങ്ങനെ പരിരക്ഷ ഒരുക്കാമെന്നതിനായിരിക്കും എല്‍ഐസി ശ്രദ്ധ നല്‍കുക. ' 2047 ഓടെ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് ' എന്ന ലക്ഷ്യം കൈവരിക്കുന്നതിന്, എല്‍ഐസി വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കും. ആ ദിശയില്‍ ഇതിനകം തന്നെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും എല്‍ഐസി ചെയര്‍മാന്‍ പറഞ്ഞു.
ഐആര്‍ഡിഎഐ (ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ) ഇതിനകം തന്നെ ലൈഫ്, ഹെല്‍ത്ത്, പ്രോപ്പര്‍ട്ടി അഥവാ സ്വത്ത് എന്നിവ ഉള്‍പ്പെടുന്ന 'ബീമ വിസ്താര്‍' എന്ന പേരിലുള്ള ഒരു പോളിസി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഈ പോളിസി വില്‍ക്കാന്‍ ' ബീമ വാഹക് ' നെ അവതരിപ്പിക്കും. ബീമ വാഹക് എന്നത് സ്ത്രീ കേന്ദ്രീകൃത ഇന്‍ഷുറന്‍സ് വിതരണ ചാനലാണ്. ഓരോ പഞ്ചായത്തിലും ബീമാ വാഹകരെ വിന്യസിക്കും.
നിലവില്‍, ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്. എന്നാല്‍ ആഗോള ശരാശരിയുടെ അടിസ്ഥാനത്തില്‍ ഇന്‍ഷുറന്‍സ് വ്യാപനം കുറവാണ്.
ഈ പശ്ചാത്തലത്തില്‍ മികച്ച സേവനം ഉറപ്പാക്കാണ്ടേത് ആവശ്യമാണെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ബോധ്യമുണ്ട്. ഇക്കാര്യം പരിഗണിച്ചാണ് വിപുലമായ പദ്ധതികളുമായി എല്‍ഐസി എത്തുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
