image

7 Sep 2023 6:45 AM GMT

News

പോളിസികള്‍ പിന്‍വലിച്ചാലും ഉടമകള്‍ക്ക് നേട്ടം ലഭിക്കണം;ഐആര്‍ഡിഎഐ

MyFin Desk

IRDAI | policyholders | Insurance | lic | policyholder
X

Summary

  • നിരവധി ഇന്‍ഷുറന്‍സ് കമ്പനികള്‍ പല കാരണങ്ങളാല്‍ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ പിന്‍വലിക്കാറുണ്ട്.
  • നിലവിലുള്ള പോളിസി ഉടമകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ് ഐആര്‍ഡിഎഐ ഇതിലൂടെ ലക്ഷ്യംവെയ്ക്കുന്നത്.
  • പോളിസി ഉടമകള്‍ക്ക് സേവനങ്ങള്‍ വാഗ്ദാനം ചെയ്തതിനുശേഷം പോളിസി പിന്‍വലിക്കുന്നത് സംബന്ധിച്ച ഫയലിലോ, ആപ്ലിക്കേഷനുകളിലോ ഭേദഗതി വരുത്തരുത്.


ഇന്‍ഷുറന്‍സ് കമ്പനികള്‍, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ പിന്‍വലിച്ചാലും പോളിസി ഉടമകള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. നിലവിലുള്ള പോളിസി ഉടമകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ് ഐആര്‍ഡിഎഐ ഇതിലൂടെ ലക്ഷ്യംവെയ്ക്കുന്നത്.

ഇന്‍ഷുറന്‍സ് കമ്പനികള്‍ പിന്‍വലിച്ച പ്ലാനില്‍ പുതിയ റൈഡര്‍ പോളിസികള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കണം. പ്രീമിയം അടയ്ക്കാന്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ സാഹചര്യം ലഭ്യമാക്കണം. പോളിസി പുതുക്കല്‍, പോളിസിയില്‍ വായ്പകള്‍ അനുവദിച്ചിട്ടുണ്ടെങ്കില്‍ അവയുടെ പലിശ നിരക്ക് എന്നിവയില്‍ കുറവ് വരുത്തണം. ഇന്‍കം ബെനിഫിറ്റ് പേയ്‌മെന്റുകളിലൂടെ പോളിസി ഉടമകള്‍ക്ക് അവരുടെ പോളിസികളില്‍ നിന്ന് ആനുകൂല്യങ്ങള്‍ എത്ര തവണ ലഭിക്കുന്നുണ്ടെന്ന് നിര്‍ണയിക്കാന്‍ കഴിയണം. കമ്പനികള്‍ പോളിസികള്‍ പിന്‍വലിക്കാന്‍ തീരുമാനിക്കുമ്പോള്‍ മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊക്കെ ഉപഭോക്താക്കള്‍ക്ക് നല്‍കുമോയെന്ന് ഉറപ്പ് വരുത്തുകയും അത് ഉപഭോക്താക്കള്‍ അംഗീകരിക്കുകയും ചെയ്യണമെന്നും ഐആര്‍ഡിഎഐ വ്യക്തമാക്കുന്നു.

പോളിസി ഉടമകള്‍ക്ക് ഈ സേവനങ്ങള്‍ വാഗ്ദാനം ചെയ്തതിനുശേഷം പോളിസി പിന്‍വലിക്കുന്നത് സംബന്ധിച്ച ഫയലിലോ, ആപ്ലിക്കേഷനുകളിലോ മാറ്റമോ ഭേദഗതിയോ വരുത്തരുത്. ഐആര്‍ഡിഎഐ നിര്‍ദ്ദേശിച്ചിരിക്കുന്ന രീതിയില്‍, പോളിസിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ ക്രമമായി രേഖപ്പെടുത്തിയിരിക്കണം. പോളിസി ഉടമയെ കാര്യങ്ങളെല്ലാം കൃത്യമായി അറിയിക്കുകയും പോളിസി ഉടമയുടെ റിക്വസ്റ്റ് വാങ്ങുകയും വേണം. മേല്പ്പറഞ്ഞ കാര്യങ്ങള്‍ പോളിസി ഉടമകളുടെ താല്‍പര്യങ്ങളെ മോശമായി ബാധിക്കില്ലെന്ന് ഉറപ്പാക്കണം. പോളിസിയില്‍ വരുന്ന മാറ്റങ്ങള്‍ കൃത്യമായി പോളിസി രേഖകളില്‍ രേഖപ്പെടുത്തണം. തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഐആര്‍ഡിഎഐ നല്‍കിയിട്ടുണ്ട്.

നിരവധി ഇന്‍ഷുറന്‍സ് കമ്പനികള്‍ പല കാരണങ്ങളാല്‍ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ പിന്‍വലിക്കാറുണ്ട്. 2022-23 വര്‍ഷത്തില്‍ എല്‍ഐസി പിന്‍വലിച്ചത് 12 പ്ലാനുകളാണ്. ഭാരതി ആക്‌സ ലൈഫ്, എച്ച്ഡിഎഫ്‌സി ലൈഫ്, ഫ്യൂച്ചര്‍ ജനറലി ഇന്ത്യ ലൈഫ് ഇന്‍ഷുറന്‍സ്, മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ കമ്പനികളൊക്കെ ഇത്തരത്തില്‍ നിരവധി ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്.