image

5 Sep 2023 8:55 AM GMT

News

പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുമായി ലോര്‍ഡ്‌സ് മാര്‍ക് ഇന്‍ഷുറന്‍സ്

MyFin Desk

lords mark insurance revolutionizes |  customer experience | with-the- digital platform
X

Summary

  • ബിമാകവച് എന്ന പേരിലാണ് പുതിയ ഡിജിറ്റല്‍ പ്ളാറ്റ്ഫോം അവതരിപ്പിച്ചിരിക്കുന്നത്.
  • യുപിഐ, ഗൂഗിള്‍പേ, ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് സൗകര്യങ്ങളും ഇതിലുണ്ട്.
  • തൊഴിലന്വേഷിക്കുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് സെയില്‍സ് പേഴ്സണായി പ്രവര്‍ത്തിക്കുന്നതിനും പോര്‍ട്ടലിലൂടെ സാധിക്കും.


കൊച്ചി: പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുമായി ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് സ്ഥാപനമായ ലോര്‍ഡ്സ് മാര്‍ക് ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് സര്‍വീസസ്. ബിമാകവച് എന്ന പേരിലാണ് പുതിയ ഡിജിറ്റല്‍ പ്ളാറ്റ്ഫോം അവതരിപ്പിച്ചിരിക്കുന്നത്. ലൈഫ് ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ജനറല്‍ ഇന്‍ഷുറന്‍സ് പോളിസികളാണ് ബിമാകവചില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഏറ്റവും നൂതനമായ സൈബര്‍ സുരക്ഷയും അനുബന്ധ സൗകര്യങ്ങളും അടങ്ങിയതാണ് ഡിജിറ്റല്‍ പ്ളാറ്റ്‌ഫോമെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ രാഘവ് സന്തോഷ് വ്യക്തമാക്കി.

നൂറിലധികം കോര്‍പറേറ്റുകളേയും പത്തു ലക്ഷത്തിലേറെ ചെറുകിട ഇടപാടുകരേയുമാണ് ബിമാകവച് പ്ലാറ്റ്‌ഫോം ലക്ഷ്യം വെയ്ക്കുന്നത്. പോളിസി വില്‍പന, കൗണ്‍സലിംഗ്, ഫലപ്രദമായ രീതിയില്‍ ക്ലെയിം സെറ്റില്‍മെന്റ് തുടങ്ങിയ സേവനങ്ങള്‍ക്കൊപ്പം ഉപഭോക്താക്കള്‍ക്ക് ഓരോ ഘട്ടത്തിലും ആവശ്യമായ നിര്‍ദ്ദേശങ്ങളും ബീമാകവചില്‍ ലഭ്യമാകും. യുപിഐ, ഗൂഗിള്‍പേ, ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് സൗകര്യങ്ങളും ഇതിലുണ്ട്. തൊഴിലന്വേഷിക്കുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് സെയില്‍സ് പേഴ്സണായി പ്രവര്‍ത്തിക്കുന്നതിനും പോര്‍ട്ടലിലൂടെ സാധിക്കും. രാജ്യത്തെവിടെയുമുള്ളവര്‍ക്ക് ഈ സൗകര്യത്തിലൂടെ തൊഴിലവസരം സൃഷ്ടിക്കുന്ന ഈ പദ്ധതി കമ്പനിയുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമാണെന്നും. ഒരു ബഹുരാഷ്ട്ര ഇന്‍ഷുറന്‍സ് കമ്പനിയുമായി ലോര്‍ഡ്‌സ് മാര്‍ക് പങ്കാളിത്ത ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്നും രാഘവ് സന്തോഷ് പറഞ്ഞു.