19 Feb 2024 12:44 PM IST
Summary
- ഇന്ത്യക്കാരിൽ പ്രമേഹവും ബിപിയും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്
- കൊവിഡ് 19 കേസുകള്‍ കുറഞ്ഞെങ്കിലും ഇന്നും ജനങ്ങളില്‍ അതിന്റെ ആഘാതം കുറഞ്ഞിട്ടില്ല
- SARS-CoV-2 ശ്വാസകോശത്തില്‍ വളരെ അപകടകരമായ സ്വാധീനം ചെലുത്തി
കോവിഡ്19-ല്‍ നിന്ന് ലോകം കരകയറി വന്നെങ്കിലും യൂറോപ്യന്മാരെക്കാളും ചൈനക്കാരെക്കാളും ശ്വാസകോശ രോഗങ്ങള്‍ കൂടുതല്‍ ബാധിച്ചിരിക്കുന്നത് ഇന്ത്യാക്കാരെയെന്നു പുതിയ പഠനം വെളിപ്പെടുത്തുന്നു.
നീണ്ടു നില്‍ക്കുന്ന ശ്വാസകോശ രോഗ ലക്ഷണങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ ശമിക്കാന്‍ ഒരു വര്‍ഷം വരെ എടുത്തേക്കാമെന്നും പഠനം പറയുന്നു.
ചിലര്‍ക്ക് ശ്വാസകോശ രോഗങ്ങളുമായി ജീവിതകാലം മുഴുവന്‍ കഴിയേണ്ടി വന്നേക്കാമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.
ഇന്ത്യക്കാരുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തിലും ജീവിത നിലവാരത്തിലും കൊവിഡ്19 ന്റെ ആഘാതം സംബന്ധിച്ച് വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് (സിഎംസി) നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചത്. ഇന്ത്യക്കാരെക്കുറിച്ചുള്ള ഇത്തരത്തിലുള്ള ആദ്യത്തെ റിപ്പോര്‍ട്ട് എന്നാണ് സിഎംസി ഈ പഠനത്തെ വിശേഷിപ്പിച്ചത്.
SARS-CoV-2 ശ്വാസകോശത്തില്‍ വളരെ അപകടകരമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും ഈ ഗവേഷണത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 207 പേരിലാണ് പഠനം നടത്തിയത്. പാന്‍ഡെമിക്കിന്റെ ആദ്യ തരംഗത്തിലാണ് ഈ പഠനം നടത്തിയത്. PLOS ഗ്ലോബല്‍ പബ്ലിക് ഹെല്‍ത്ത് ജേണലിലും റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
