image

12 April 2024 3:59 PM IST

News

50,000 കോടി രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വിറ്റുവരവുമായി മലബാര്‍ ഗോള്‍ഡ്

MyFin Desk

50,000 കോടി രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വിറ്റുവരവുമായി മലബാര്‍ ഗോള്‍ഡ്
X

Summary

  • കഴിഞ്ഞ സാമ്പത്തിക വര്‍ഷം വാര്‍ഷിക റീട്ടെയില്‍ ആഗോള വിറ്റുവരവ് 51,218 കോടി രൂപ രേഖപ്പെടുത്തി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്
  • നിലവില്‍, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് 13 രാജ്യങ്ങളിലായി 345 സ്റ്റോറുകള്‍ നടത്തി വരികയാണ്
  • അടുത്ത വര്‍ഷത്തിനുള്ളില്‍ 100 പുതിയ സ്റ്റോറുകള്‍ തുറക്കുക എന്ന ലക്ഷ്യത്തോടെ തൊഴിലാളികളുടെ എണ്ണം 28,000 ആയി വര്‍ധിപ്പിച്ച് 7,000 ജീവനക്കാരെ അധികമായി നിയമിക്കാനും ബ്രാന്‍ഡ് ലക്ഷ്യമിടുന്നു


കഴിഞ്ഞ സാമ്പത്തിക വര്‍ഷം വാര്‍ഷിക റീട്ടെയില്‍ ആഗോള വിറ്റുവരവ് 51,218 കോടി രൂപ രേഖപ്പെടുത്തി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്. നിലവില്‍, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് 13 രാജ്യങ്ങളിലായി 345 സ്റ്റോറുകള്‍ നടത്തി വരികയാണ്. അടുത്ത വര്‍ഷത്തിനുള്ളില്‍ 100 പുതിയ സ്റ്റോറുകള്‍ തുറക്കുക എന്ന ലക്ഷ്യത്തോടെ തൊഴിലാളികളുടെ എണ്ണം 28,000 ആയി വര്‍ധിപ്പിച്ച് 7,000 ജീവനക്കാരെ അധികമായി നിയമിക്കാനും ബ്രാന്‍ഡ് ലക്ഷ്യമിടുന്നു.

8 രാജ്യങ്ങളിലായി 14 സപ്ലൈ ചെയിന്‍ മാനേജ്മെന്റ് യൂണിറ്റുകളും 5 രാജ്യങ്ങളിലായി 15 ജ്വല്ലറി നിര്‍മ്മാണ യൂണിറ്റുകളും കമ്പനി പ്രവര്‍ത്തിപ്പിക്കുന്നു. 25-ലധികം എക്സ്‌ക്ലൂസീവ് ബ്രാന്‍ഡ് ശേഖരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഡിസൈന്‍ സ്റ്റുഡിയോകളും മലബാറിനുണ്ട്. ഇന്ത്യയില്‍, നിര്‍മ്മാണ യൂണിറ്റുകള്‍ കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ സ്ഥിതിചെയ്യുന്നു. അന്തര്‍ദ്ദേശീയ യൂണിറ്റുകള്‍ യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലാണ്. കൂടാതെ, ജയ്പൂര്‍, സൂറത്ത്, ഹൈദരാബാദ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ പുതിയ ജ്വല്ലറി നിര്‍മ്മാണ ഫാക്ടറികള്‍ സ്ഥാപിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ കമ്പനി നടത്തിവരികയാണ്.

'ഉത്തരവാദിത്തമുള്ള ഒരു ജ്വല്ലറി എന്ന നിലയില്‍ ഞങ്ങളുടെ സ്ഥാനം നിലനിര്‍ത്തുക എന്നത് ഞങ്ങളുടെ പരമമായ ഉത്തരവാദിത്തമാണ്. കമ്പനിയുടെ വിപുലമായ ആഗോള സാന്നിധ്യം കണക്കിലെടുത്ത്, ഉത്തരവാദിത്തത്തോടെ വില്‍പ്പന നടത്തി വരുന്നുവെന്ന് കമ്പനിയുടെ വിജയത്തെക്കുറിച്ച് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് പറഞ്ഞു.