3 Nov 2025 6:54 PM IST
Summary
പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി മഞ്ഞുമ്മല്‍ ബോയ്സ്
സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പത്ത് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി മഞ്ഞുമ്മല്‍ ബോയ്സ്. മമ്മൂട്ടി മികച്ച നടനും ഷംല ഹംസ നടിക്കുമുള്ള പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി.
ഇത്തവണ ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ സ്വന്തമാക്കിയിരിക്കുന്നത് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രമാണ്. പത്ത് പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. സാഹിത്യ അക്കാദമിയില്‍ വച്ച് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷന്‍ പ്രകാശ് രാജിന്റെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം.
ഭ്രമയുഗത്തിലെ പ്രകനത്തിനാണ് മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തത്. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ അഭിനയമാണ് ഷംല ഹംസയെ പുരസ്‌കാരത്തിനര്‍ഹയാക്കിയത്.
മികച്ച ചിത്രമായി മഞ്ഞുമ്മല്‍ ബോയ്സിനെയും മികച്ച രണ്ടാമത്തെ ചിത്രമായി ഫെമിനിച്ച ഫാത്തിമയെയും തിരഞ്ഞെടുത്തു. മികച്ച ജനപ്രിയ ചിത്രം പ്രേമലുവിനെ തിരഞ്ഞെടുത്തു. മികച്ച നവാഗത സംവിധായകന്‍ ഫാസില്‍ മുഹമ്മദിനെ തിരഞ്ഞെടുത്തു. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഒരു പഴയ ''കിടക്ക'' ഫാത്തിമയുടെ ജീവിതത്തില്‍ കൊണ്ട് വരുന്ന മാറ്റങ്ങളിലൂടെയുമാണ് ചിത്രം വളരെ സരസമായി മുന്നോട്ട് പോകുന്നത്. ചിദംബരം മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി.
ടൊവിനോ തോമസ്, ആസിഫലി, ജ്യോതിര്‍മയി, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ക്ക് പ്രത്യേക ജൂറി പരാമര്‍ശം. മഞ്ഞുമ്മല്‍ ബോയ്സിലെ വിയര്‍പ്പ് തുന്നിയിട്ട കുപ്പായം എന്ന ഗാനമെഴുതിയ റാപ്പര്‍ വേടന്‍ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം നേടി. കാന്‍ ചലച്ചിത്രമേളയില്‍ ഇന്ത്യയുടെ അഭിമാനമായ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിനാണ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക പുരസ്‌കാരം ലഭിച്ചത്. അവാര്‍ഡ് നിര്‍ണയത്തിനായെത്തിയ 128 ചിത്രങ്ങളില്‍ 38 എണ്ണമാണ് അവസാന റൗണ്ടില്‍ എത്തിയത്.
പഠിക്കാം & സമ്പാദിക്കാം
Home
