image

15 Nov 2023 12:21 PM IST

News

തുടര്‍ച്ചയായ മൂന്നാം സെഷനിലും കുതിച്ചുയര്‍ന്ന് മണപ്പുറം ഫിനാന്‍സ് ഓഹരി

MyFin Desk

manappuram finance will raise rs1000 crore
X

Summary

സെപ്റ്റംബര്‍ പാദത്തിലെ കമ്പനിയുടെ ലാഭം 37 ശതമാനം ഉയര്‍ന്ന് 560.65 കോടി രൂപയിലെത്തി


കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ സ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്റെ ഓഹരി ബുധനാഴ്ച വ്യാപാരത്തില്‍ 10 ശതമാനത്തോളം ഉയര്‍ന്ന് 154.65 രൂപയിലെത്തി.

ഈ വര്‍ഷം സെപ്റ്റംബര്‍ 4-നാണ് മണപ്പുറം ഫിനാന്‍സിന്റെ ഓഹരി ഏറ്റവും ഉയര്‍ന്ന വിലയായ 156.55 രൂപയിലെത്തിയത്.

നവംബര്‍ 15ന് തുടര്‍ച്ചയായ മൂന്നാം സെഷനിലാണ് മണപ്പുറം ഫിനാന്‍സ് ഓഹരി കുതിച്ചുയര്‍ന്നത്.

2023-24 സെപ്റ്റംബര്‍ പാദത്തിലെ കമ്പനിയുടെ ലാഭം 37 ശതമാനം ഉയര്‍ന്ന് 560.65 കോടി രൂപയിലെത്തിയിരുന്നു. മുന്‍ വര്‍ഷം ഇതേ പാദത്തിലെ ലാഭം 409.49 കോടി രൂപയായിരുന്നു.