3 Nov 2025 7:45 PM IST
Summary
മൈസൂരു ആസ്ഥാനമായുള്ള സിഎസ്ഐആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയതാണ് മില്ലറ്റ് ബണ്‍ ബര്‍ഗര്‍
വിദേശിയെ സ്വദേശിയാക്കി ആഗോള ഭക്ഷ്യ ശൃംഖലയായ മക്ഡൊണാള്‍ഡ്സ്. മില്ലറ്റ് ബണ്‍ ബര്‍ഗര്‍ അവതരിപ്പിച്ചുകൊണ്ടാണ് കമ്പനി മാറ്റത്തിന് തുടക്കം കുറിച്ചത്. തങ്ങളുടെ മെനുവില്‍ മില്ലറ്റ് ഉള്‍പ്പെടുത്തുന്ന ആദ്യത്തെ ആഗോള ക്വിക്ക്-സര്‍വീസ് റെസ്റ്റോറന്റ് ശൃംഖലകളില്‍ ഒന്നായി മക്ഡൊണാള്‍ഡ്സ് മാറി. ഇത് അന്താരാഷ്ട്ര ഭക്ഷ്യ പ്രവണതകളില്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണത്തിന്റെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തിന് അടിവരയിടുകയാണ്.
'മൈസൂരു ആസ്ഥാനമായുള്ള സിഎസ്ഐആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയതാണ് മില്ലറ്റ് ബണ്‍ ബര്‍ഗര്‍. ഇത് ജനപ്രിയ അന്താരാഷ്ട്ര ഭക്ഷ്യ ശൃംഖലയായ മക്ഡൊണാള്‍ഡ്സ് വിളമ്പുന്നതോടെ വിദേശി സ്വദേശിയിലേക്ക് തിരിയുകയാണ്', കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.
സി.എഫ്.ടി.ആര്‍.ഐ.യുടെ മില്ലറ്റ് അധിഷ്ഠിത ഫോര്‍മുലേഷന്‍, സുസ്ഥിര കാര്‍ഷിക രീതികളെ പിന്തുണയ്ക്കുന്നതിനൊപ്പം ബേക്കറി ഉല്‍പ്പന്നങ്ങളുടെ പോഷകമൂല്യം മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നു. ബണ്ണില്‍ അഞ്ച് തരം മില്ലറ്റുകള്‍ ഉപയോഗിച്ചിരിക്കുന്നു. മൂന്ന് മേജര്‍ (ബജ്ര, റാഗി, ജോവര്‍), രണ്ട് മൈനര്‍ (പ്രോസോ, കോഡോ). ഇവയെല്ലാം ചേര്‍ന്ന് അതിന്റെ ഘടനയുടെ 22 ശതമാനം വരും.
സ്റ്റോറില്‍ നിന്നോ മക്ഡെലിവറി ആപ്പ് വഴിയോ ഓര്‍ഡര്‍ ചെയ്യുമ്പോള്‍, 10രൂപ അധികമായി നല്‍കി, മള്‍ട്ടി-മില്ലറ്റ് ബണ്‍ തിരഞ്ഞെടുക്കാം. മറ്റ് ഓര്‍ഡറിംഗ് ചാനലുകളിലും ഈ ഓപ്ഷന്‍ ഉടന്‍ ലഭ്യമാകും.
പോഷക ബദലുകള്‍ പര്യവേക്ഷണം ചെയ്യുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് മള്‍ട്ടി-മില്ലറ്റ് ബണ്‍ ഉള്‍പ്പെടുത്തുന്നതെന്നും അതിന്റെ തുടര്‍ച്ചയായ ലഭ്യത ഉപഭോക്തൃ ഫീഡ്ബാക്കിനെയും ഡിമാന്‍ഡിനെയും ആശ്രയിച്ചിരിക്കുമെന്നും മക്ഡൊണാള്‍ഡ്സ് ഇന്ത്യ പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
