image

29 May 2025 3:03 PM IST

News

ന്യൂനമര്‍ദ്ദം അതിതീവ്രമായി; മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

MyFin Desk

ന്യൂനമര്‍ദ്ദം അതിതീവ്രമായി;  മഴ   കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ്
X

Summary

  • മണിക്കൂറില്‍ 40-60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യത
  • ചില നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു


ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്രമായി. അടുത്ത അഞ്ചു ദിവസത്തേക്ക്് സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്.

സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40-60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പത്തനംതിട്ടയിലെ മണിമല, അച്ചന്‍കോവില്‍, കോട്ടയത്തെ മീനച്ചില്‍, കോഴിക്കോട് കോരപ്പുഴ, വയനാട് ജില്ലയിലെ കബനി എന്നീ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ നദികളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് വ്യപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.മഴയിലും കാറ്റിലും മരങ്ങള്‍ കടപുഴകിയിട്ടുണ്ട്. വൈദ്യുതി തൂണുകള്‍ പല സ്ഥലങ്ങളിലും തകര്‍ന്നിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകുന്ന സ്ഥിതിയുമുണ്ട്. വെള്ളക്കെട്ട് ഒഴിഞ്ഞുപോകാന്‍ വളരെ സമയം എടുക്കുന്നുമുണ്ട്.

സംസ്ഥാനത്തുടനീളം നിരവധി വീടുകള്‍ക്ക്‌മേല്‍ മരങ്ങള്‍ കടപുഴകി വീണതായും കനത്ത കാറ്റില്‍ വിളകള്‍ നശിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഈ സാഹചര്യത്തില്‍ വയനാട് ജില്ല ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നൂറുകണക്കിന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.