image

20 April 2024 9:00 AM GMT

News

ചൈന താഴുന്നു; നഗര ജനസംഖ്യയുടെ മൂന്നിലൊന്ന് അപകടത്തില്‍

MyFin Desk

ചൈന താഴുന്നു; നഗര ജനസംഖ്യയുടെ  മൂന്നിലൊന്ന് അപകടത്തില്‍
X

Summary

  • ഇതുസംബന്ധിച്ച ഗവേഷണം നടത്തിയത് യുകെയിലെ ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാലയിലെ വിദഗ്ധര്‍
  • നഗര ഭൂപ്രദേശത്തിന്റെ 45 ശതമാനവും താഴുന്നതായാണ് റിപ്പോര്‍ട്ട്
  • ഷാങ്ഹായ്, ബെയ്ജിംഗ് എന്നിവയുള്‍പ്പെടെ 82 നഗരങ്ങളില്‍ പഠനം നടത്തി


ചൈനയിലെ നഗര ജനസംഖ്യയുടെ മൂന്നിലൊന്ന് പേരും ഭൂമി താഴുന്നതുകാരണം അപകടസാധ്യതയിലാണെന്ന് കണക്കാക്കപ്പെടുന്നു. ഇത് ആഗോള പ്രതിഭാഗസമാണെന്ന് ഗവേഷകര്‍ പറയുന്നു. സമുദ്രനിരപ്പിന് താഴെയുള്ള ചൈനയുടെ നഗരപ്രദേശം 2120-ഓടെ മൂന്നിരട്ടിയാകുമെന്നും ഇത് 55 മുതല്‍ 128 ദശലക്ഷം ആളുകളെ ബാധിക്കുമെന്നും കണ്ടെത്തി.

സാറ്റലൈറ്റ് ഡാറ്റ ഉപയോഗിച്ച്, ഗവേഷണ സംഘം 700 ദശലക്ഷം ജനസംഖ്യയുള്ള ഷാങ്ഹായ്, ബെയ്ജിംഗ് എന്നിവയുള്‍പ്പെടെ 82 നഗരങ്ങളില്‍ പഠനം നടത്തിയശേഷമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

യുകെയിലെ ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാലയിലെ ഗവേഷകര്‍ ഉള്‍പ്പെടെയുള്ള സംഘം, വിശകലനം ചെയ്ത നഗര ഭൂപ്രദേശത്തിന്റെ 45 ശതമാനവും താഴുന്നതായാണ് കണ്ടെത്തിയത്. ഒരു വര്‍ഷത്തില്‍ 10 മില്ലിമീറ്റര്‍ എന്ന നിരക്കില്‍ താഴുന്നുണ്ട്.

ഹോട്ട്സ്പോട്ടുകളില്‍ ബെയ്ജിംഗും തീരദേശ നഗരമായ ടിയാന്‍ജിനും ഉള്‍പ്പെടുന്നുവെന്ന് അവര്‍ പറഞ്ഞു. ഈ പ്രതിഭാസം 270 ദശലക്ഷം നഗരവാസികളെ ബാധിക്കുമെന്ന് പഠനം കണക്കാക്കുന്നു. 'സയന്‍സ്' ജേണലിലാണ് കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പ്രധാനമായും നഗരങ്ങളിലെ മനുഷ്യ പ്രവര്‍ത്തനങ്ങളാല്‍ സംഭവിക്കുന്ന, ഭൂമി താഴുന്നത് കാലാവസ്ഥാ വ്യതിയാനത്തെയും സമുദ്രനിരപ്പിലെ ഉയര്‍ച്ചയെയും ശക്തിപ്പെടുത്തും, അതുവഴി ടിയാന്‍ജിന്‍ ഉള്‍പ്പെടെയുള്ള തീരദേശ നഗരങ്ങളെ പ്രത്യേകമായി ബാധിക്കുമെന്ന് കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നു.

ഭൂഗര്‍ഭജലത്തിന്റെ താഴ്ച, കെട്ടിടങ്ങളുടെ ഭാരം എന്നിവ തകര്‍ച്ചയെ പ്രധാനമായും നയിക്കുന്നത്. ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായ് കഴിഞ്ഞ നൂറ്റാണ്ടില്‍ 3 മീറ്റര്‍ വരെ താഴ്ന്നതായി കണ്ടെത്തി. ഭൂമിയുടെ താഴ്ച സ്ഥിരമായി അളക്കുന്നത് പ്രധാനമാണെങ്കിലും, മണ്ണിടിച്ചിലിനെ പ്രവചിക്കുന്ന മോഡലുകള്‍ മനുഷ്യന്റെ പ്രവര്‍ത്തനങ്ങളും കാലാവസ്ഥാ വ്യതിയാനവും ഉള്‍പ്പെടെ എല്ലാ ഘടകങ്ങളും പരിഗണിക്കണമെന്ന് ഗവേഷകര്‍ പറഞ്ഞു. അഡാപ്‌റ്റേഷനിലും പ്രതിരോധ പദ്ധതികളിലും ഭൂമി താഴുന്നത് കണക്കിലെടുത്തില്ലെങ്കില്‍ വരും ദശകങ്ങളില്‍ ജീവിതത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും നാശത്തിന് സാധ്യതയുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.