image

21 May 2024 4:39 PM IST

News

പിറന്നാള്‍ ദിനത്തില്‍ ലാലേട്ടന് ടൂറിസം മന്ത്രിയുടെ സമ്മാനം

MyFin Desk

tourism ministers birthday gift to lalettan for preparing the kiridam palam tourism project
X

Summary

  • കിരീടം പാലത്തെയും വെള്ളായണി കായലിന്റെ മനോഹാരിതയെയും ആസ്വദിക്കാന്‍ സാധിക്കുന്ന വിധത്തിലാണു ടൂറിസം പദ്ധതി നടപ്പിലാക്കുന്നതെന്നു മന്ത്രി
  • മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലെ അതുല്യമെന്നു വിശേഷിപ്പിക്കുന്ന സിനിമയാണ് കിരീടം
  • പദ്ധതിയുടെ നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്


മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാലിന്റെ 64-ാം ജന്മദിനമാണ് ഇന്ന്.

താരത്തിന് ജന്മദിനത്തില്‍ ഒരു കിടിലന്‍ സമ്മാനം നല്‍കിയിരിക്കുകയാണ് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്.

പിറന്നാള്‍ ദിനത്തില്‍ സമ്മാനമായി ' കിരീടം പാലം ' വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി തയാറായി കഴിഞ്ഞെന്നു മന്ത്രി അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്.

മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലെ അതുല്യമെന്നു വിശേഷിപ്പിക്കുന്ന സിനിമയാണ് കിരീടം. ഈ സിനിമയിലെ ഗാനരംഗത്തിലുള്ള പാലമാണ് കിരീടം പാലമെന്ന് അറിയപ്പെടുന്നത്.

കിരീടം പാലത്തെയും വെള്ളായണി കായലിന്റെ മനോഹാരിതയെയും ആസ്വദിക്കാന്‍ സാധിക്കുന്ന വിധത്തിലാണു ടൂറിസം പദ്ധതി നടപ്പിലാക്കുന്നതെന്നു മന്ത്രി പറഞ്ഞു.

പദ്ധതിയുടെ നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്.