image

1 Nov 2023 5:22 PM IST

News

മിസ്സ് വേൾഡ് ഐശ്യര്യ റായിക്ക് ഇന്ന് അൻപതാം പിറന്നാൾ.

MyFin Desk

മിസ്സ് വേൾഡ്  ഐശ്യര്യ റായിക്ക് ഇന്ന് അൻപതാം പിറന്നാൾ.
X

Summary

  • ഇന്ത്യൻ സിനിമ ലോകത്തെ ബ്യൂട്ടി സിംബൽ
  • ജിക്യൂ ഇന്ത്യ റിപ്പോർട്ട് അനുസരിച്ച് ആസ്തി ഏകദേശം 776 കോടി രൂപയാണ്
  • ആഡംബര കാറുകളുടെ വലിയ ശേഖരവും താരത്തിനുണ്ട്


വിശ്വസുന്ദരി ഐശ്യര്യ റായിക്ക് ഇന്ന് അൻപതാം പിറന്നാൾ. രണ്ടര പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമ ലോകത്തെ ബ്യൂട്ടി സിംബലായി മാറിയ താര സുന്ദരിക്ക് അൻപത് വയസ്സായത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് ആരാധകരുടെ പ്രതികരണം. താരം പിറന്നാൾ ആഘോഷം ഏത് രീതിയിൽ നടത്തുമെന്നാതാണ് ഇന്ത്യൻ സിനിമ ലോകത്തും ആരാധകർക്കിടയിലുമുള്ള ഇപ്പോഴത്തെ ചൂടേറിയ ചർച്ച വിഷയം. ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള വനിത എന്ന് വിശേഷിപ്പിക്കാറുള്ള താരത്തെക്കുറിച്ച് കൂടുതൽ അറിയാം.

1997-ൽ പുറത്തിറങ്ങിയ ഇരുവർ എന്ന മണിരത്നം ചിത്രത്തിൽ മോഹൻലാലിന്റെ അഞ്ച് നായികയമാരിൽ ഒരാളായിട്ടായിരുന്നു അഭിനയജീവിതത്തിന്റെ തുടക്കം. 2007 ൽ അഭിഷേക് ബച്ചനുമായി വിവാഹിതയായി. 2011 നവംബർ 14ന് അഭിഷേക്-ഐശ്വര്യ ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. സൂപ്പർസ്റ്റാർ അമിതാഭ് ബച്ചന്റെയും നടി ജയാ ബച്ചന്റെയും മരുമകളായി ബച്ചൻ കുടുംബത്തിൽ എത്തിയതോടെ താരമൂല്യം കൂടി.

നടി, മോഡലിംഗ് എന്ന നിലയിൽ ഇന്ത്യയിലെ മറ്റ് നടിമാരെക്കാൾ സമ്പന്നയാണ് ഐശ്യര്യ റായ്. ജിക്യൂ ഇന്ത്യ റിപ്പോർട്ട് അനുസരിച്ച് ആസ്തി ഏകദേശം 776 കോടി രൂപയാണ്. ഒരു സിനിമക്ക് 10 മുതൽ 12 കോടി രൂപ വരെയാണ് പ്രതിഫലമായി വാങ്ങുന്നത്. പരസ്യങ്ങൾക്കായി 6 മുതൽ 7 കോടി രൂപയുമാണ് വാങ്ങുന്നത്. ബച്ചൻ കുടുംബത്തിന്റെ കുടുംബ വീടായ മുംബയിലെ ജുഹുവിലുള്ള ജൽസയിലാണ് താരത്തിന്റെ താമസം. കുടുംബ വീട് 112 കോടി രൂപ വിലമതിക്കുന്നതാണ്. ഇതിനു പുറമെ മുംബൈയിൽ 20 കോടി രൂപ വിലമതിക്കുന്ന ഒരു ആഡംബര അപ്പാർട്ട്മെന്റും കൂടാതെ ഭർത്താവുമായി ചേർന്ന്‌ ദുബായിലെ ജുമൈറ ഗോൾഡ് എസ്റ്റേറ്റിലെ സാങ്ച്വറി ഫാൾസിൽ 16 കോടി രൂപ വിലയുള്ള വില്ലയും സ്വന്തമായുണ്ട്. റോൾസ് റോയ്‌സ് ഗോസ്റ്, ഓഡി എ 8 എൽ ,മെർസിഡസ് ബെൻസ് എസ് 500 , ലെക്സസ് എൽ എക്സ് 570 തുടങ്ങിയ ആഡംബര കാറുകളുടെ ശേഖരവും താരത്തിനുണ്ട്.

1973 നവംബർ 1-ന്‌ മംഗലാപുരത്തായിരുന്നു ജനനം. മുംബൈയിലെ സാന്താക്രൂസിലുള്ള ആര്യ വിദ്യാ മന്ദിർ ഹൈസ്കൂളിലാണ് വിദ്യാഭ്യാസം നേടിയത് . പിന്നീട് ചർച്ച്ഗേറ്റിലുള്ള ജയ് ഹിന്ദ് കോളേജിൽ ചേർന്നു. ഒരു വർഷത്തിനുശേഷം മാതുംഗയിലുള്ള രൂപാറെൽ കോളേജിൽ ചേർന്ന് പ്ലസ് റ്റു വിദ്യാഭ്യാസം പൂർത്തിയാക്കി. പഠനത്തിനിടയിൽ മോഡലിങ്ങും ചെയ്തിരുന്നു. 1994-ൽ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത് സുസ്മിതാ സെന്നിനു പിന്നിലായി രണ്ടാം സ്ഥാനത്തെത്തി മിസ് ഇന്ത്യാ വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് മിസ് വേൾഡ് മത്സരത്തിൽ പങ്കെടുത്ത്‌ മിസ് വേൾഡ് പുരസ്കാരം കരസ്ഥമാക്കി.