image

14 Aug 2026 11:42 AM IST

News

എംഎസ്എംഇ, ബാങ്കിങ്, സഹകരണ മേഖല; ഒട്ടേറെ മാറ്റങ്ങൾ വരുന്നു, പുതിയ നിർദേശങ്ങൾ ഇങ്ങനെ

MyFin Desk

എംഎസ്എംഇ, ബാങ്കിങ്, സഹകരണ മേഖല; ഒട്ടേറെ മാറ്റങ്ങൾ വരുന്നു, പുതിയ നിർദേശങ്ങൾ ഇങ്ങനെ
X

Summary

അവതരിപ്പിച്ചത് മിനിറ്റുകളിലാണ്. ഇന്ത്യയിൽ സമഗ്ര മാറ്റത്തിന് വഴിവെക്കുന്ന ചില ബില്ലുകൾ, പ്രധാന നിർദേശങ്ങൾ


2026ൽ പാർലമെൻ്റിൽ മിനിറ്റുകൾക്കകം അവതരിപ്പിച്ച ചില ബില്ലുകൾ മുന്നോട്ട് വക്കുന്ന പ്രധാന നിർദേശങ്ങൾ രാജ്യത്ത് വിവിധ മേഖലകളിൽ സമഗ്ര മാറ്റങ്ങൾ കൊണ്ടുവരാൻ ഉതകുന്നതാണ്. എംഎസ്എംഇ ഡെവലപ്മൻ്റ് (അമൻഡ്മൻ്റ്) ബിൽ 2026, ടാക്സേഷൻ, ആൻഡ് അദർ ലോസ് (അമൻഡ്മൻ്റ്) ബിൽ 2026, നാഷണൽ കൊ- ഓപ്പറേറ്റീവ് ഡെവലപ്മൻ്റ് കോർപ്പറേഷൻ ബിൽ 2026 എന്നിവയാണ് ചില പ്രധാന നിയമങ്ങൾ.

എംഎസ്എംഇ; പെയ്മൻ്റ് ഇനി വൈകില്ല

രാജ്യത്തെ ലിക്വിഡിറ്റി മെച്ചപ്പെടുത്തുക, നിക്ഷേപകരുടെ വിശ്വാസം വർദ്ധിപ്പിക്കുക തുടങ്ങിയവ എംഎസ്എംഇ മേഖലയിലെ പുതിയ ബിൽ ലക്ഷ്യമിടുന്നു. എംഎസ്ഇകൾക്ക് പണം ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാനും പുതിയ ബിൽ ശുപാർശ നൽകുന്നു. 90 മുതൽ 180 ദിവസങ്ങൾ വരെ പെയ്മൻ്റുകൾ വൈകുന്ന എംഎസ്എംഇ സ്ഥാപനങ്ങൾക്ക് ഇത് സഹായകരമാകും. സംസ്ഥാന തല എംഎസ്എംഇ ഫെസിലിറ്റേഷൻ കൗൺസിലുകൾ രൂപീകരിക്കും. രാജ്യത്തെ 6 .3 കോടിയോളം വരുന്ന ചെറുകിട സംരംഭങ്ങൾ ചേർന്നാണ് ഇന്ത്യൻ ജിഡിപിയുടെ 30 ശതമാനം തുകയും സംഭാവന ചെയ്യുന്നത്. പുതിയ ബിൽ എംഎസ്എംഇകളുടെ പെയ്മൻ്റ് പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായകരമാകും.

ഗവൺമെൻ്റ് സെക്യൂരിറ്റികളിൽ നിക്ഷേപിക്കാം, നികുതി ഇളവ്

  • ഗവൺമെൻ്റ് സെക്യൂരിറ്റികളിൽ നിക്ഷേപിച്ച് നേടുന്ന വരുമാനത്തിന് വിദേശ സ്ഥാപന നിക്ഷേപകർക്ക് ആദായ നികുതി ഇളവ് ലഭിക്കും .
  • ഗവൺമെൻ്റ് സെക്യൂരിറ്റികളിൽ നിന്നുള്ള വരുമാനവുമായി ബന്ധപ്പെട്ട ബാങ്കുകളുടെ ഇൻ്റർനാഷണൽ സെറ്റിൽമെന്റ്സിനും നികുതി ഇളവ്.
  • പ്രധാന സ്ഥാപന നിക്ഷേപകർക്ക് നികുതി ഇളവുകൾ.
  • ഇന്ത്യൻ കടപ്പത്രങ്ങളിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ നിയമങ്ങളിലെ മാറ്റങ്ങൾ. നികുതി ഇളവുകൾ നിക്ഷേപം നടത്തുന്നതിനുള്ള തടസങ്ങൾ നീക്കും.

സഹകരണ മേഖലയിൽ മാറ്റങ്ങൾ വരും

രാജ്യത്തെ സഹകരണ മേഖലയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് 2026 ലെ നാഷണൽ കൊ- ഓപ്പറേറ്റീവ് ഡെവലപ്മൻ്റ് കോർപ്പറേഷൻ ബിൽ . നിലവിൽ 8 .5 ലക്ഷം കോർപ്പറേറ്റ് സൊസൈറ്റികളാണ് രാജ്യത്തുള്ളത്. ഇവയുടെ ശാക്തീകരണത്തിനായി രാജ്യത്തെ കോർപ്പറേറ്റീവ് ഡെവലപ്മൻ്റ് കോർപ്പറേഷൻ്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.