image

26 March 2024 5:23 AM GMT

News

ആഗോള സമ്പന്നപ്പട്ടികയില്‍ അംബാനിക്ക് 10-ാം സ്ഥാനം

MyFin Desk

mumbai as asias capital of billionaires, surpassed beijing
X

Summary

  • മുംബൈയിലെ 92 ബില്യനെയര്‍മാരുടെ മൊത്തം ആസ്തി മൂല്യം 445 ബില്യന്‍ ഡോളര്‍
  • ലോകത്ത് ആകെ 3,279 ബില്യനെയര്‍മാര്‍
  • 119 ബില്യനെയര്‍മാരുള്ള ന്യൂയോര്‍ക്കാണ് പട്ടികയില്‍ ഒന്നാമത്


റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് 2024-ല്‍ പത്താം സ്ഥാനം.

പട്ടികയില്‍ ഇലോണ്‍ മസ്‌ക്കാണ് ഒന്നാം സ്ഥാനത്തുള്ളത്. ജെഫ് ബെസോസ് രണ്ടാം സ്ഥാനത്തും ബെര്‍നാര്‍ഡ് ആര്‍നോള്‍ട്ട് മൂന്നാം സ്ഥാനത്തുമാണുള്ളത്.

ഇന്ത്യയില്‍ 271 ബില്യനെയര്‍മാര്‍ ഉണ്ടെന്ന് പുതിയ ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് പറയുന്നു. ഇതില്‍ 92 പേര്‍ ഇന്ത്യയുടെ വ്യവസായ നഗരമായ മുംബൈയിലാണ്. എന്നാല്‍ ചൈനീസ് നഗരമായ ബീജിംഗില്‍ 91 പേര്‍ മാത്രമാണ് ബില്യനെയര്‍മാര്‍ ഉള്ളത്.

119 ബില്യനെയര്‍മാരുള്ള ന്യൂയോര്‍ക്കാണ് പട്ടികയില്‍ ഒന്നാമത്. 97 ബില്യനെയര്‍മാരുള്ള ലണ്ടനാണ് പട്ടികയില്‍ രണ്ടാമത്. 92 പേരുള്ള മുംബൈ മൂന്നാമതുമെത്തി.

മുംബൈയിലെ 92 ബില്യനെയര്‍മാരുടെ മൊത്തം ആസ്തി മൂല്യം 445 ബില്യന്‍ ഡോളര്‍ വരും.

ലോകത്ത് ആകെ 3,279 ബില്യനെയര്‍മാരുണ്ടെന്നു ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് 2024 പറയുന്നു. ഇതില്‍ 814 പേര്‍ ചൈനയില്‍നിന്നുള്ളവരാണ്. 800 പേര്‍ യുഎസ്സില്‍ നിന്നുള്ളവരുമാണ്.

പട്ടികയിലെ ആദ്യ 10 രാജ്യങ്ങള്‍

1) ചൈന

2) യുഎസ്

3) ഇന്ത്യ

4) യുകെ

5) ജര്‍മനി

6) സ്വിറ്റ്‌സര്‍ലന്‍ഡ്

7) റഷ്യ

8) ഇറ്റലി

9) ഫ്രാന്‍സ്

10) ബ്രസീല്‍

പട്ടികയില്‍ ആദ്യ 10 ശതകോടീശ്വരന്മാര്‍

1) ഇലോണ്‍ മസ്‌ക്

2) ജെഫ് ബെസോസ്

3) ബെര്‍നാര്‍ഡ് ആര്‍നോള്‍ട്ട്

4) മാര്‍ക്ക് സുക്കര്‍ബെര്‍ഗ്

5) ലാരി എല്ലിസന്‍

6) വാരന്‍ ബഫറ്റ്

7) സ്റ്റീവ് ബാല്‍മര്‍

8) ബില്‍ ഗേറ്റ്‌സ്

9) ലാറി പേജ്

10) മുകേഷ് അംബാനി