image

1 Nov 2023 1:00 PM GMT

News

1350 കോടി ഐ പി ഒ യു മായി മുത്തൂറ്റ് മൈക്രോഫിനാൻസ്

MyFin Desk

muthoot microfinance with 1350 crore ipo
X

Summary

പുതിയ ഓഹരികൾ നൽകി 950 കോടിയും, പ്രമോട്ടർമാരുടെ ഓഹരികളുടെ ഒരു ഭാഗം വിറ്റു 400 കോടിയും സമാഹരിക്കും.


മുത്തൂറ്റ് ഫിൻക്രോപ്പിന്റെ ഉപസ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിനാൻസിനു ഐ പി ഒ വിപണിയിൽ നിന്ന് 1350 കോടി സമാഹരിക്കാൻ സെബിയുടെ അനുമതി. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ പ്രധാന സ്ഥാപനമാണ് നോൺ-ബാങ്കിങ് ഫിനാൻസ് കമ്പനിയായ മുത്തൂറ്റ് ഫിൻക്രോപ്.

വിപണി നിയന്ത്രണ ഏജൻസി ആയ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം അർദ്ധ വർഷത്തിൽ ഐ പി ഒ വിപണിയിൽ ഇറങ്ങണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ജൂലൈയിലാണ് കമ്പനി സെബിക്ക് അപേക്ഷ സമർപ്പിച്ചത്.

ഇതിനു മുമ്പ് 2018 ൽ ഐ പി ഒ വിപണിയിൽ ഇറങ്ങാൻ കമ്പനി ശ്രമിച്ചിരുന്നെങ്കിലും, വിപണി അനുകൂലമല്ലാത്തതിനാൽ പിന്മാറി.

1350 കോടി ഐ പി ഒ യിൽ, പുതിയ ഓഹരികൾ നൽകി 950 കോടിയും, പ്രമോട്ടർമാരുടെ ഓഹരികളുടെ ഒരു ഭാഗം വിറ്റു 400 കോടിയും സമാഹരിക്കും.

പ്രമോട്ടർമാരിൽ തോമസ് ജോൺ മുത്തൂറ്റ്, തോമസ് ജോർജ് മുത്തൂറ്റ്, പ്രീതി ജോൺ മുത്തൂറ്റ്, റെമ്മീ തോമസ്, നീന ജോർജ് എന്നിവരും , നിക്ഷേപക സ്ഥാപനമായ ഗ്രെയ്റ്റർ സ്‌പെസിഫിക് ഡബ്ല്യൂഐവി യു ആണ് ഓഹരികൾ വിൽക്കുക.

ഐ സി ഐ സി സെക്യൂരിറ്റീസ്, ആക്സിസ് ക്യാപിറ്റൽ, ജെ എം ഫിനാൻഷ്യൽ, എസ ബി ഐ ക്യാപിറ്റൽ മാർക്കറ്റ്സ് എന്നിവരാണ് ഇഷ്യൂവിന്റെ ലീഡ് മാനേജർസ്

മുത്തൂറ്റ് മൈക്രോഫിനാൻസ് അതിന്റെ മൂലധന അടിത്തറ ശക്തിപ്പെടുത്താനാണ് ഐ പി ഒ വിപണയിൽ ഇറങ്ങുന്നത്.

ആർ ബി ഐ യുടെ വ്യവസ്ഥ അനുസരിച്ചു ഒരു മൈക്രോഫിനാസ് സ്ഥാപനത്തിന്റെ മൂലധന പര്യാപ്തത അനുപാതം (ക്യാപിറ്റൽ അഡ്ക്വാസി റെഷിയോ ) 15 ശതമാനമാണ്. മാർച്ച്, 2023 അവസാനിപ്പിക്കുമ്പോൾ കമ്പനിയുടെ ഈ അനുപാതം 21 .87 ശതമാനാമായിരുന്നു

``കമ്പനിയുടെ വായ്‌പ്പാ ബിസിനസ്സും, ആസ്തി അടിത്തറയും വികസിക്കുന്നതിനാൽ, അതിനു ഭാവിയിൽ കൂടുതൽ മൂലധനം ആവശ്യമായി വരും,'' മുത്തൂറ്റ് മൈക്രോഫിനാൻസ് അതിന്റെ പ്രോസ്പെക്ടസിന്റെ കരടിൽ പറയുന്നു.

വായ്‌പ്പാ വിതരണത്തിൽ, രാജ്യത്തെ നാലാമത്തെ മൈക്രോഫിനാൻസ് കമ്പനിയാണ് മുത്തൂറ്റ് മൈക്രോഫിനാൻസ്. തെക്കേ ഇന്ത്യയിലെ മൂന്നാമത്തെയും, കേരളത്തിലെയും ഒന്നാമെത്തേയും. തമിഴ്നാട് ആണ് കമ്പനിയുടെ ഏറ്റവും വലിയ വിപണി. കമ്പനി വിതരണം ചെയ്യുന്ന വായ്പ്പയുടെ 16 ശതമാനവും അവിടെയാണ് നൽകുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷം 28 ലക്ഷം പേർക്കായി 9200 കോടി രൂപയുടെ വായ്പ്പയാണ് വിതരണം ചെയ്തത്. ഈ കാലയളവിൽ കമ്പനിയിയുടെ വിറ്റുവരവ് 1430 കോടിയും, ലാഭം 164 കോടിയും ആയിരുന്നു.