15 Nov 2025 3:16 PM IST
Summary
64,999 രൂപയെന്ന പ്രാരംഭ വിലയില്‍ വാഹനം സ്വന്തമാക്കാം
ഇന്ത്യയിലെ വേഗത്തില്‍ വളരുന്ന ഇലക്ട്രിക് മൊബിലിറ്റി മേഖലയിലെ സ്ഥാപനങ്ങളിലൊന്നായ നുമെറോസ് മോട്ടോഴ്‌സിന്റെ രണ്ടാമത്തെ ഇലക്ട്രിക് ഇരുചക്ര വാഹനമായ 'എന്‍-ഫസ്റ്റ്' വിപണിയില്‍ അവതരിപ്പിച്ചു.
64,999 രൂപയെന്ന പ്രാരംഭ വിലയില്‍ പുറത്തിറങ്ങുന്ന 'എന്‍-ഫസ്റ്റ് സ്ഥിര നഗരയാത്രക്കാരായ യുവാക്കളെയും പ്രത്യേകിച്ച് വനിതകളെയും ലക്ഷ്യമിട്ടാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
ആദ്യത്തെ 1,000 ഉപഭോക്താക്കള്‍ക്കു വേരിയന്റുകള്‍ വ്യത്യാസമില്ലാതെ പ്രാരംഭ വിലയില്‍ എന്‍ ഫസ്റ്റ് സ്വന്തമാക്കാം.
എന്‍ - ഫസ്റ്റിയന്റെ 5 വേരിയന്റുകളും ട്രാഫിക് റെഡ്, പ്യൂര്‍ വൈറ്റ് എന്നീ രണ്ട് നിറങ്ങളിലും ലഭിക്കും. മികച്ച വേരിയന്റായ 3 കെഡബ്ലിയുഎച്ച് ഐ-മാക്‌സ്+ മോഡല്‍ 109, 2.5കെഡബ്ലിയുഎച്ച് മാക്‌സ്, ഐ-മാക്‌സ് മോഡലുകള്‍ ലിക്വിഡ് ഇമ്മര്‍ഷന്‍ കൂള്‍ഡ് ലിഥിയം-അയണ്‍ ബാറ്ററികളോടുകൂടി 91 കിലോമീറ്റര്‍വരെയും സഞ്ചാരദൂരം വാഗ്ദാനം ചെയ്യുന്നു. നിരവധി സുരക്ഷാ സവിശേഷതകള്‍ ഉപയോക്താക്കള്‍ക്ക് ഉറപ്പ് നല്‍കുന്ന വാഹനമാണ് ഇത്.
numerosmotors.com-ല്‍ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ബെംഗളൂരു, ചെന്നൈ, കൊച്ചി, തൃശൂര്‍ എന്നീ ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്ക് ഡീലര്‍ഷിപ് നെറ്റ് വര്‍ക്ക് വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
