19 March 2024 11:09 AM IST
Summary
- ഏകാഗ്ര രോഹന്‍ മൂര്‍ത്തിക്ക് ഏകദേശം 240 കോടി രൂപ വിലമതിക്കുന്ന 15 ലക്ഷം ഓഹരികള്‍ സമ്മാനിച്ചു
- മൊത്തം ഓഹരികളുടെ മൂല്യം ഏകദേശം 240 കോടി രൂപ വരും
- നാരായണ മൂര്‍ത്തിയുടെ മൂന്നാമത്തെ പേരക്കുട്ടിയാണ് ഏകാഗ്ര
ന്യൂഡല്‍ഹി: ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി കൊച്ചുമകന്‍ ഏകാഗ്ര രോഹന്‍ മൂര്‍ത്തിക്ക് ഏകദേശം 240 കോടി രൂപ വിലമതിക്കുന്ന 15 ലക്ഷം ഓഹരികള്‍ സമ്മാനിച്ചു.
രോഹന്‍ നാരായണ മൂര്‍ത്തിയുടെ മകന്‍ മാസ്റ്റര്‍ ഏകാഗ്ര രോഹന്‍ മൂര്‍ത്തിക്ക് മൂര്‍ത്തി 15 ലക്ഷം ഓഹരികള്‍ അല്ലെങ്കില്‍ തന്റെ ഇക്വിറ്റി ഹോള്‍ഡിംഗിന്റെ 0.04 ശതമാനമാണ് സമ്മാനിച്ചിരിക്കുന്നത്. ഇതോടെ ഇന്‍ഫോസിസിന്റെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍ ഷെയര്‍ഹോള്‍ഡറായി ഏകാഗ്ര മാറി.
കമ്പനിയുടെ ക്ലോസിംഗ് ഷെയറായ 1,602.3 രൂപ പ്രകാരം സമ്മാനിച്ച മൊത്തം ഓഹരികളുടെ മൂല്യം ഏകദേശം 240 കോടി രൂപ വരും.
നാരായണ മൂര്‍ത്തിയുടെ മൂന്നാമത്തെ പേരക്കുട്ടിയാണ് ഏകാഗ്ര. അദ്ദേഹത്തിന്റെ ആദ്യത്തെ രണ്ട് പേരക്കുട്ടികള്‍ അക്ഷതാ മൂര്‍ത്തിയുടെയും യുകെ പ്രധാനമന്ത്രി ഋഷി സുനക്കിന്റെയും പെണ്‍മക്കളാണ്.
പഠിക്കാം & സമ്പാദിക്കാം
Home
