11 Sept 2023 11:10 AM IST
Summary
- ദേശീയ സരസ്മേളയ്ക്ക് മുന്നോടിയായി പൊതുജനങ്ങള്‍ക്ക് മേളയുടെ ലോഗോയും ടാഗ് ലൈനും തയ്യാറാക്കാന്‍ അവസരമുണ്ട്.
കൊച്ചി:രാജ്യത്തെ ഗ്രാമീണ സംരംഭകരുടെ ഏറ്റവും വലിയ വിപണനമേളയായ ദേശീയ സരസ് മേള എറണാകുളത്ത്. 2023 ഡിസംബറിലാണ് മേള സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍, ഭക്ഷണം, കലാ-സാംസ്‌കാരിക പരിപാടികള്‍ എന്നിവയെല്ലാം മേളയിലുണ്ടാകും.
ദേശീയ സരസ്മേളയ്ക്ക് മുന്നോടിയായി പൊതുജനങ്ങള്‍ക്ക് മേളയുടെ ലോഗോയും ടാഗ് ലൈനും തയ്യാറാക്കാന്‍ അവസരമുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് സമ്മാനവുമുണ്ട്. ജില്ലയുടെ തനത് സാംസ്‌കാരിക തനിമയും കലാസാന്നിധ്യവും പ്രാദേശികവുമായ പ്രത്യേകതയും ഒത്തിണങ്ങി വേണം ലോഗോ തയ്യാറാക്കാന്‍.
കൂടാതെ, ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍, ഭക്ഷ്യ സംസ്‌കാരം, വനിത കൂട്ടായ്മ എന്നിവയെല്ലാം പ്രതിനിധീകരിക്കണം. തയ്യാറാക്കിയ ലോഗോയും ടാഗ് ലൈനും സെപ്റ്റംബര്‍ 25 നകം sarasmelaernakulam@gmail.com എന്ന ഇമെയിലിലേക്ക് അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7034077660, 9987183338 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
പഠിക്കാം & സമ്പാദിക്കാം
Home
