image

15 Nov 2023 2:56 PM IST

News

ദേശീയ സരസ് മേള: നൂതന സംരംഭകത്വ ആശയങ്ങള്‍ ക്ഷണിച്ചു

MyFin Desk

national saras mela, invited innovative entrepreneurial ideas
X

Summary

തിരഞ്ഞെടുക്കുന്ന മികച്ച നൂതന സംരംഭ ആശയത്തിന് 5000 രൂപ നല്‍കും


കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ ഭാഗമായി പൊതുജനങ്ങളില്‍ നിന്നും നൂതന സംരംഭകത്വ ആശയങ്ങള്‍ ക്ഷണിച്ചു. കേരളത്തിന്റെ സാഹചര്യങ്ങള്‍ക്കനുയോജ്യമായ, സ്ത്രീ സംരംഭങ്ങള്‍ക്കുതകുന്ന രീതിയിലുള്ള, 10 ലക്ഷം രൂപയില്‍ താഴെ മുതല്‍ മുടക്കുള്ള നൂതന ആശയങ്ങളാണ് സ്വീകരിക്കുക. ഏതു മേഖലയി ലെയും ആശയങ്ങള്‍ സ്വീകരിക്കും. ആശയത്തിനോടൊപ്പം സംരംഭത്തിന്റെ നടത്തിപ്പിനാവശ്യമായ ഭൗതീകവും സാമ്പത്തികവുമായ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയിരിക്കണം.

തിരഞ്ഞെടുക്കുന്ന മികച്ച നൂതന സംരംഭ ആശയത്തിന് 5000 രൂപയുടെ സമ്മാനവും മൊമന്റോയും നല്‍കും.

ആശയങ്ങള്‍ നവംബര്‍ 30ന് മുന്‍പ് sarasmelaernakulam@gmail.com എന്ന ഇമെയിലിലേക്കോ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍, കുടുംബശ്രീ മിഷന്‍, സിവില്‍ സ്‌റ്റേഷന്‍, രണ്ടാം നില, കാക്കനാട് 682030 എന്ന മേല്‍വിലാസത്തിലേക്കോ അയയ്ക്കുക.