image

18 Nov 2023 11:18 AM GMT

News

നവകേരള സദസ്സിനു തുടക്കം

MyFin Desk

state administration is in this bus for 1 month
X

Summary

നവകേരള സദസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്തെത്തി


ഭാവി വികസന സാധ്യതകളും കൈവരിച്ച നേട്ടങ്ങളും പൊതുജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നതിനും ജനങ്ങളുമായി സംവദിക്കുന്നതിനുമുള്ള നവകേരള സദസിന് തുടക്കം. കാസര്‍കോട് പൈവളിഗെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.രാജന്‍ അധ്യക്ഷത വഹിച്ചു.

കേരളത്തിലെ 140 മണ്ഡലങ്ങളിലും നവകേരള സദസ് സംഘടിപ്പിക്കും. മുഖ്യമന്ത്രിയും എല്ലാ മന്ത്രിമാരും സദസിന്റെ ഭാഗമായി പര്യടനം നടത്തും.

ഡിസംബര്‍ 23ന് തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവിലാണ് പരിപാടി അവസാനിക്കുന്നത്.

നവകേരള സദസ് നടക്കുന്ന സ്ഥലങ്ങളില്‍ സദസ് ആരംഭിക്കുന്നതിനു മൂന്ന് മണിക്കൂര്‍ മുമ്പ് മുതല്‍ പരാതികള്‍ സ്വീകരിക്കും.

മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്.

നവകേരല സദസ്സിനായി ഉപയോഗിക്കുന്ന ബസ് മ്യൂസിയത്തില്‍ വച്ചാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനമെന്ന നിലയില്‍ അത് കാണാന്‍ ലക്ഷക്കണക്കിന് ആളുകളെത്തുമെന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന്‍ പറഞ്ഞു.

നവകേരള സദസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്തെത്തി. നവകേരള സദസ്സല്ല നാടുവാഴി സദസ്സെന്നാണു കേന്ദ്രമന്ത്രി വിശേഷിപ്പിച്ചത്. ജനങ്ങളെ കാണാന്‍ പണ്ട് നാടുവാഴികള്‍ എഴുന്നള്ളുന്നതു പോലെയാണു മുഖ്യന്ത്രിയുടെ പരിപാടിയെന്നും മുരളീധരന്‍ പറഞ്ഞു.

യാത്ര കഴിഞ്ഞു വരുമ്പോള്‍ ബസ്സിനെ അല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ മ്യൂസിയത്തില്‍ വെക്കുമെന്നും വി.മുരളീധരന്‍ പറഞ്ഞു.