image

19 April 2024 10:26 AM GMT

News

സ്വന്തമായി എന്‍ബിഎഫ്‌സി സ്ഥാപിക്കാന്‍ തയ്യാറെടുത്ത് എന്‍ബിസിസി

MyFin Desk

nbcc to set up own nbfc to save costs
X

Summary

  • എന്‍ബിഎഫ്സി സ്ഥാപിക്കാന്‍ ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനമായ എന്‍ബിസിസി പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്
  • ഈ വര്‍ഷാവസാനത്തോടെയാകും എന്‍ബിഎഫ്‌സി സ്ഥാപിക്കുക
  • അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 108 മില്യണ്‍ ഡോളര്‍ പലിശ ചെലവ് ലാഭിക്കാന്‍ ഈ നീക്കം സഹായിക്കുമെന്ന് നിര്‍മ്മാണ, റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ കണക്കാക്കുന്നു


പ്രധാന ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍ക്കായി വായ്പയെടുക്കല്‍ ചെലവ് കുറയ്ക്കുന്നതിന് സ്വന്തം ബാങ്കിംഗ് ഇതര ധനകാര്യ കമ്പനി (എന്‍ബിഎഫ്സി) സ്ഥാപിക്കാന്‍ ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനമായ എന്‍ബിസിസി പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷാവസാനത്തോടെയാകും എന്‍ബിഎഫ്‌സി സ്ഥാപിക്കുക.

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 108 മില്യണ്‍ ഡോളര്‍ പലിശ ചെലവ് ലാഭിക്കാന്‍ ഈ നീക്കം സഹായിക്കുമെന്ന് നിര്‍മ്മാണ, റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ കണക്കാക്കുന്നു.

ഇന്ത്യന്‍ ഗവണ്‍മെന്റിന് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ ഉണ്ട്. എന്നാല്‍ മറ്റ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയും പദ്ധതികള്‍ക്ക് ധനസഹായം നല്‍കാന്‍ ഒരു യൂണിറ്റ് സൃഷ്ടിച്ചിട്ടില്ല.

മാര്‍ച്ചില്‍ ഷാഡോ ലെന്‍ഡര്‍ സ്ഥാപിക്കാനുള്ള നിര്‍ദ്ദേശം എന്‍ബിസിസിയുടെ ബോര്‍ഡ് ചര്‍ച്ച ചെയ്തതായി വൃത്തങ്ങള്‍ അറിയിച്ചു. എന്‍ബിഎഫ്സിയുടെ അന്തിമ ഘടന ജൂണിനുശേഷം തീരുമാനിക്കും.

ദേശീയ തെരഞ്ഞെടുപ്പിന്റെ അവസാനം ജൂണില്‍ തിരഞ്ഞെടുക്കപ്പെടുന്ന പുതിയ ഭരണകൂടത്തില്‍ നിന്ന് എന്‍ബിസിസി ഷാഡോ ബാങ്കിന് അനുമതി തേടും. കമ്പനിക്ക് ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്ത റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ലൈസന്‍സും ആവശ്യമാണ്.