image

4 March 2024 11:29 AM IST

News

ട്രംപിന്റെ തേരോട്ടം അവസാനിപ്പിച്ച് നിക്കി ഹാലെ; വാഷിംഗ്ടണ്‍ പ്രൈമറിയില്‍ ജയം

MyFin Desk

US Presidential Election, Nikki Halley wins first primary race
X

Summary

  • ഈ വര്‍ഷം നവംബറിലാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്
  • പ്രാഥമിക മത്സരത്തില്‍ ആദ്യമായിട്ടാണ് നിക്കി ഹാലെ വിജയിച്ചത്
  • വാഷിംഗ്ടണ്‍ ഡിസി പൊതുവേ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായിട്ടാണ് അറിയപ്പെടുന്നത്


2024 മാര്‍ച്ച് 3 ന് വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ നിക്കി ഹാലെക്ക് ആദ്യ ജയം.

യുഎസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാനുള്ള പ്രാഥമിക മത്സരത്തില്‍ ആദ്യമായിട്ടാണ് നിക്കി ഹാലെ വിജയിച്ചത്.

62.8 ശതമാനം വോട്ടുകള്‍ നിക്കി ഹാലെയ്ക്ക് ലഭിച്ചു.

2020-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനെതിരെ അന്നത്തെ ഡമോക്രാറ്റിക്

സ്ഥാനാര്‍ഥി ജോ ബൈഡന്‍ വാഷിംഗ്ടണില്‍ 92 ശതമാനം വോട്ടുകള്‍ നേടിയിരുന്നു.

യുഎസ് തലസ്ഥാന നഗരിയാണ് വാഷിംഗ്ടണ്‍ ഡിസി. ഇവിടം പൊതുവേ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായിട്ടാണ് അറിയപ്പെടുന്നത്.

ഇതിനു മുന്‍പു പ്രാഥമിക മത്സരം നടന്ന അയോവ, ന്യൂഹാംപ്‌ഷെയര്‍, മിഷിഗന്‍, സൗത്ത് കരോലിന എന്നിവിടങ്ങളില്‍ ട്രംപിനായിരുന്നു ജയം. സൗത്ത് കരോലിനയുടെ മുന്‍ ഗവര്‍ണറായിരുന്നു നിക്കി ഹാലെ. എന്നിട്ടും അവിടെ ട്രംപിനായിരുന്നു ജയം.

ഈ വര്‍ഷം നവംബറിലാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അരങ്ങേറുന്നത്.