27 Nov 2025 9:32 PM IST
Summary
ഊര്‍ജ്ജ സുരക്ഷ വര്‍ദ്ധിപ്പിക്കുക, നവീകരണം ത്വരിതപ്പെടുത്തുക തുടങ്ങിയവയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്
ഇന്ത്യയുടെ സൂക്ഷ്മമായി നിയന്ത്രിക്കപ്പെടുന്ന ആണവോര്‍ജ്ജ മേഖല സ്വകാര്യ പങ്കാളിത്തത്തിന് തുറന്നുകൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ഊര്‍ജ്ജ മേഖലയ്ക്ക് വലിയ ഉത്തേജനവും രാജ്യത്തിന്റെ ഊര്‍ജ്ജ നയത്തില്‍ ഒരു പ്രധാന മാറ്റവുമാണ്.
ഊര്‍ജ്ജ സുരക്ഷ വര്‍ദ്ധിപ്പിക്കുക, നവീകരണം ത്വരിതപ്പെടുത്തുക, നൂതന ആണവ സാങ്കേതികവിദ്യകളില്‍ ഇന്ത്യയെ ആഗോള നേതാവായി സ്ഥാപിക്കുക എന്നിവയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.
'ആണവ മേഖലയും തുറക്കുന്നതിലേക്ക് ഞങ്ങള്‍ നീങ്ങുകയാണ്. ഈ മേഖലയിലും സ്വകാര്യ മേഖലയ്ക്ക് ശക്തമായ പങ്കിന് ഞങ്ങള്‍ അടിത്തറയിടുകയാണ്,' ഹൈദരാബാദിലെ സ്‌കൈറൂട്ട് എയ്റോസ്പേസിന്റെ ഇന്‍ഫിനിറ്റി കാമ്പസിന്റെ ഉദ്ഘാടന വേളയില്‍ വീഡിയോ പ്രസംഗത്തില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു.
പരിഷ്‌കരണം ചെറിയ മോഡുലാര്‍ റിയാക്ടറുകള്‍, നൂതന റിയാക്ടറുകള്‍, ആണവ നവീകരണം എന്നിവയില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയ്ക്കും സാങ്കേതിക നേതൃത്വത്തിനും പുതിയ ശക്തി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വകാര്യ മേഖലയുടെ പങ്കാളിത്തം അനുവദിക്കുന്നതിനായി 1962 ലെ ആണവോര്‍ജ്ജ നിയമവും 2010 ലെ സിവില്‍ ലയബിലിറ്റി ഫോര്‍ ന്യൂക്ലിയര്‍ ഡാമേജ് നിയമവും ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഈ പരിഷ്‌കരണം ആണവോര്‍ജ്ജത്തിന്മേലുള്ള സര്‍ക്കാരിന്റെ ആറ് പതിറ്റാണ്ടിന്റെ കുത്തകയെ തകര്‍ക്കുകയും ഹൈടെക് ക്ലീന്‍ എനര്‍ജി സിസ്റ്റങ്ങളില്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
2031-32 ആകുമ്പോഴേക്കും ആണവോര്‍ജ്ജ ശേഷി 8,880 മെഗാവാട്ടില്‍ നിന്ന് 22,480 മെഗാവാട്ടായി ഉയര്‍ത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
