image

9 April 2024 10:02 AM GMT

News

ഇന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ മതിയാക്കി ഒല

MyFin Desk

ഇന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ മതിയാക്കി ഒല
X

Summary

  • പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന രാജ്യങ്ങളില്‍ കമ്പനി ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനിച്ചിരിക്കുന്നത്
  • ഓസ്‌ട്രേലിയയില്‍ ഏപ്രില്‍ 12 മുതല്‍ പ്രവര്‍ത്തനം മതിയാക്കുകയാണ്
  • 2018-ലായിരുന്നു ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും ഒല പ്രവര്‍ത്തനം ആരംഭിച്ചത്


യുകെ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒല കാബ്‌സ് തീരുമാനിച്ചു.

ഓസ്‌ട്രേലിയയില്‍ ഏപ്രില്‍ 12 മുതല്‍ പ്രവര്‍ത്തനം മതിയാക്കുകയാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 2018-ലായിരുന്നു ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും ഒല പ്രവര്‍ത്തനം ആരംഭിച്ചത്.

വിപണിയില്‍ നിന്നും നേരിടുന്ന ശക്തമായ മത്സരമാണ് ഒരു കാരണം. അതോടൊപ്പം ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും ഒല തീരുമാനിച്ചു.

ഇതേ തുടര്‍ന്നാണ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മതിയാക്കാന്‍ തീരുമാനിച്ചത്.

പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന രാജ്യങ്ങളില്‍ കമ്പനി ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഭാവിയിലെ വളര്‍ച്ചയ്ക്കായി തങ്ങളുടെ വാഹന വ്യൂഹത്തിന്റെ (ഫഌറ്റ്) വൈദ്യുതീകരണത്തിലും കസ്റ്റമേഴ്‌സിനു പ്രീമിയം സേവനം നല്‍കുന്നതിലും ഒല ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഈ വര്‍ഷം ജനുവരിയില്‍ ഒല കാബ്‌സിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഹേമന്ദ് ബക്ഷി പറഞ്ഞിരുന്നു.

2010 ഡിസംബര്‍ 3-ന് മുംബൈ കേന്ദ്രീകരിച്ച് എ.എന്‍.ഐ ടെക്‌നോളജീസാണ് ഒല കാബ്‌സ് എന്ന ഓണ്‍ലൈന്‍ ഗതാഗത നെറ്റ് വര്‍ക്ക് സംവിധാനത്തിന് തുടക്കമിട്ടത്. 2014-ല്‍ 100 നഗരങ്ങളിലായി 2 ലക്ഷം കാറുകള്‍ ഒലയുടെ നെറ്റ് വര്‍ക്കില്‍ ചേര്‍ന്നു.

ഭവീഷ് അഗര്‍വാളാണ് കമ്പനിയുടെ സ്ഥാപകന്‍.