image

18 Jan 2024 2:31 PM IST

News

അയോധ്യയിലെ രാമക്ഷേത്രത്തിന് സമര്‍പ്പിച്ച് തപാല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കി

MyFin Desk

postage stamps dedicated to ram temple in ayodhya were released
X

Summary

  • ജനുവരി 22-നാണ് അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടക്കുന്നത്
  • വിവിധ രാജ്യങ്ങള്‍ പുറത്തിറക്കിയ സ്റ്റാമ്പുകളുടെ ശേഖരമടങ്ങിയ പുസ്തകവും പ്രധാനമന്ത്രി പ്രകാശനം ചെയ്തു
  • രാമക്ഷേത്രം, ഗണപതി, ഹനുമാന്‍, ജടായു, കേവത്രാജ്, മാ ഷാബ്രി എന്നിവയുടെ ചിത്രങ്ങളടങ്ങിയ ആറ് സ്റ്റാമ്പുകളാണു പുറത്തിറക്കിയത്


രാമക്ഷേത്രം, ഗണപതി, ഹനുമാന്‍, ജടായു, കേവത്രാജ്, മാ ഷാബ്രി എന്നിവയുടെ ചിത്രങ്ങളടങ്ങിയ ആറ് സ്റ്റാമ്പുകളാണു പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയത്. ഇതോടൊപ്പം ശ്രീരാമനെ കുറിച്ച് വിവിധ രാജ്യങ്ങള്‍ പുറത്തിറക്കിയ സ്റ്റാമ്പുകളുടെ ശേഖരമടങ്ങിയ പുസ്തകവും പ്രധാനമന്ത്രി പ്രകാശനം ചെയ്തു. 45 പേജാണ് സ്റ്റാമ്പ് ബുക്കിലുള്ളത്.

ശ്രീരാമന്റെ ജീവിതത്തെയും രാമക്ഷേത്രത്തിന്റെ മഹത്വത്തെയും ലോകത്തെ അറിയിക്കുന്ന സ്റ്റാമ്പും പുസ്തകവും പുറത്തിറക്കാന്‍ അവസരം ലഭിച്ചത് ഭാഗ്യമാണെന്ന് പ്രകാശന ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു.

ജനുവരി 22-നാണ് അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടക്കുന്നത്. ഉച്ചയ്ക്ക് 12.20ന് ചടങ്ങ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.