image

23 July 2026 4:40 PM IST

News

നെസ്റ്റോയില്‍ പൊന്നോണം കളറാക്കാം; 10 കോടിയുടെ സമ്മാനങ്ങളുമായി മെഗാ ക്യാമ്പയിന് തുടക്കം

MyFin Desk

nesto thiruvonam bumber
X

Summary

24മുതല്‍ സെപ്റ്റംബര്‍ 21 വരെ നീണ്ടുനില്‍ക്കുന്നതാണ് മേള. കാറുകള്‍ക്ക് പുറമെ ടെലിവിഷന്‍, ഫ്രിഡ്ജ്, എയര്‍ കണ്ടീഷണര്‍, സ്വര്‍ണനാണയങ്ങള്‍ തുടങ്ങിയ ആകര്‍ഷക സമ്മാനങ്ങളും വിജയികള്‍ക്ക് നേടാം


ഓണം ആഘോഷങ്ങളെ കൂടുതല്‍ വര്‍ണ്ണാഭമാക്കാന്‍ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് 'പൊന്നോണം നെസ്റ്റോടൊപ്പം' മെഗാ ക്യാമ്പയിന്‍ ആരംഭിച്ചു. ടിയാരാ ബൈ എം പി എസില്‍ നടന്ന ചടങ്ങില്‍ മന്ത്രി ടി. സിദ്ധീഖ് മൂന്ന് ടൊയോട്ട ഗ്ലാന്‍സ കാറുകളുടെ അനാച്ഛാദനം നിര്‍വ്വഹിച്ചുകൊണ്ട് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കള്‍ക്ക് മറക്കാനാവാത്ത ഷോപ്പിംഗ് അനുഭവം നല്‍കുക എന്നതാണ് ഈ ക്യാമ്പയിന്റെ ലക്ഷ്യമെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.

24മുതല്‍ സെപ്റ്റംബര്‍ 21 വരെ നീണ്ടുനില്‍ക്കുന്ന മേളയില്‍ 10 കോടിയിലധികം രൂപയുടെ ഓഫറുകളും സമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. കാറുകള്‍ക്ക് പുറമെ ടെലിവിഷന്‍, ഫ്രിഡ്ജ്, എയര്‍ കണ്ടീഷണര്‍, സ്വര്‍ണനാണയങ്ങള്‍ തുടങ്ങിയ ആകര്‍ഷക സമ്മാനങ്ങളും വിജയികള്‍ക്ക് നേടാം. 500 രൂപയുടെ ഓരോ പര്‍ച്ചേസിനും ലഭിക്കുന്ന കൂപ്പണുകള്‍ വഴി നറുക്കെടുപ്പില്‍ പങ്കെടുക്കാം. ഗ്രോസറി, ഇലക്ട്രോണിക്‌സ്, ഫാഷന്‍ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും പ്രത്യേക വിലക്കിഴിവുകളും ലഭ്യമാണ്.

യു.എ.ഇ ആസ്ഥാനമായുള്ള വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ കീഴിലുള്ള നെസ്റ്റോ, രാജ്യത്തിനകത്തും പുറത്തുമായി 150-ലധികം ഔട്ട്‌ലെറ്റുകളുമായി അതിവേഗം വളരുന്ന ശൃംഖലയാണ്. കേരളത്തില്‍ നിലവിലുള്ള 12 ശാഖകള്‍ക്ക് പുറമെ സംസ്ഥാനത്ത് നാലും കോയമ്പത്തൂരില്‍ ഒന്നും പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ഉടന്‍ ആരംഭിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.