image

12 Jan 2024 2:57 PM IST

News

ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍ കാമുകന്‍ ഒലിവര്‍ മള്‍ഹറിനെ വിവാഹം കഴിച്ചു

MyFin Desk

open ai ceo sam altman is married to boyfriend oliver mulher
X

Summary

  • ഓസ്‌ട്രേലിയന്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് ഒലിവര്‍ മള്‍ഹര്‍
  • ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പലര്‍ക്കും അറിവില്ലായിരുന്നു
  • 2022 നവംബറില്‍ ചാറ്റ് ജിപിടിയെ അവതരിപ്പിച്ചതോടെ എഐയുടെ മുഖമായിട്ടാണ് ലോകം ആള്‍ട്ട്മാനെ കാണുന്നത്


ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍ തന്റെ ദീര്‍ഘകാല കാമുകന്‍ ഒലിവര്‍ മള്‍ഹറിനെ വിവാഹം കഴിച്ചു.

വിവാഹ വാര്‍ത്ത അറിഞ്ഞ പലരും സാം ആള്‍ട്ട്മാന്റെ വിവാഹ ചിത്രം എഐ സഹായത്തോടെ സൃഷ്ടിച്ചതാണോ എന്ന സംശയം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. എന്നാല്‍ താന്‍ വിവാഹിതനാണെന്ന് ആള്‍ട്ട്മാന്‍ എന്‍ബിസി ന്യൂസിനോട് സ്ഥിരീകരിച്ചു. ഒലിവര്‍ മള്‍ഹറും വിവാഹ വാര്‍ത്ത ഇന്‍സ്റ്റാഗ്രാമില്‍ ശരിവച്ചു.

ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പലര്‍ക്കും അറിവില്ലായിരുന്നു. അതുകൊണ്ടു തന്നെ ആള്‍ട്ട്മാന്റെ വിവാഹ വാര്‍ത്ത പലരെയും അത്ഭുതപ്പെടുത്തുകയും ചെയ്തു. എന്നാല്‍ 2023 സെപ്റ്റംബറില്‍ ന്യൂയോര്‍ക്ക് മാഗസിനുമായുള്ള അഭിമുഖത്തില്‍ മള്‍ഹറില്‍ ഒരു കുഞ്ഞ് തനിക്ക് ഉണ്ടാകണമെന്നാണ് ആഗ്രഹമെന്ന് ആള്‍ട്ട്മാന്‍ പറഞ്ഞിരുന്നു.

ഓസ്‌ട്രേലിയന്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് ഒലിവര്‍ മള്‍ഹര്‍.

മാര്‍ക്ക് സുക്കര്‍ബെര്‍ഗിന്റെ മെറ്റയില്‍ 2020 ഓഗസ്റ്റ് മുതല്‍ 2022 നവംബര്‍ വരെ മള്‍ഹര്‍ സേവനം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഓപ്പണ്‍ എഐയുടെ സിഇഒ സ്ഥാനത്തു നിന്നും സാം ആള്‍ട്ട്മാനെ പുറത്താക്കിയത് വലിയ വാര്‍ത്തയായിരുന്നു.

എന്നാല്‍ അധികം താമസിയാതെ ആ സ്ഥാനത്തേയ്ക്ക് ആള്‍ട്ട്മാന്‍ തിരികെ എത്തുകയും ചെയ്തിരുന്നു.

2022 നവംബറില്‍ ചാറ്റ് ജിപിടിയെ അവതരിപ്പിച്ചതോടെ എഐയുടെ മുഖമായിട്ടാണ് ലോകം ആള്‍ട്ട്മാനെ കാണുന്നത്.