image

11 April 2024 2:35 PM IST

News

ഫോറം മാളില്‍ ഇനി കാഴ്ച വസന്തം; പിവിആര്‍ ഐനോക്‌സ് 9 സ്‌ക്രീന്‍ തുറന്നു

MyFin Desk

pvr opens 9 screens in forum mall
X

Summary

  • ‘Godzilla×Kong: The New Empire’ എന്ന സിനിമ പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്
  • കൊച്ചിയില്‍ പിവിആര്‍ ഐനോക്‌സ് സ്‌ക്രീനുകള്‍ 22 ആയി
  • ഫോറം മാളിലെ പിവിആര്‍ ഐനോക്‌സ് ജീവനക്കാരില്‍ 50 ശതമാനവും സ്ത്രീകളാണെന്ന പ്രത്യേകതയുണ്ട്


സിനിമാ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത നല്‍കി കൊണ്ട് ഫോറം മാളില്‍ പിവിആര്‍ ഐനോക്‌സ് 9 സ്‌ക്രീനുകള്‍ തുറന്നു.

‘Godzilla×Kong: The New Empire’ എന്ന സിനിമ പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

രണ്ട് എണ്ണം ലക്‌സ് (Luxe), ഒരു പി (എക്‌സ് എല്‍) P(XL), ആറ് പ്രീമിയം എന്നിവയടങ്ങുന്നതാണ് 9 സ്‌ക്രീനുകള്‍. കാഴ്ചയില്‍ നവ്യാനുഭവമേകുമെന്നതാണ് ഈ സ്‌ക്രീനുകളുടെ പ്രത്യേകത.

P(XL) സ്‌ക്രീന്‍ ഫോര്‍മാറ്റ് കേരളത്തില്‍ ആദ്യത്തേതാണ്. കൊച്ചി ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഏറ്റവും വലിയ സ്‌ക്രീന്‍ ഇതാണെന്ന് പറയപ്പെടുന്നു. സ്‌ക്രീനില്‍ 1,400-ലധികം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ഉദ്ഘാടന ചിത്രം പ്രദര്‍ശിപ്പിച്ചത് P(XL) തിയറ്ററിലാണ്. ഈ തിയറ്ററില്‍ 4K ലേസര്‍ പ്രൊജക്ഷന്‍ സംവിധാനങ്ങള്‍, ഡോള്‍ബി അറ്റ്‌മോസ്, Real D 3D ടെക്‌നോളജി എന്നിവ സജ്ജീകരിച്ചിരിക്കുന്നതിനാല്‍, സിനിമ കാണുമ്പോഴുള്ള അനുഭവം വളരെ വലുതായിരിക്കും.

പ്രമുഖ തിയറ്റര്‍ ശൃംഖലയാണ് പിവിആര്‍ ഐനോക്‌സ്.

ഫോറം മാളില്‍ 9 സ്‌ക്രീനുകള്‍ തുറന്നതോടെ കൊച്ചിയില്‍ പിവിആര്‍ ഐനോക്‌സ് സ്‌ക്രീനുകള്‍ 22 ആയി. ഫോറം മാളിലെ പിവിആര്‍ ഐനോക്‌സ് ജീവനക്കാരില്‍ 50 ശതമാനവും സ്ത്രീകളാണെന്ന പ്രത്യേകതയുമുണ്ട്.