image

25 Nov 2025 3:44 PM IST

News

നഴ്സുമാർക്ക് യുഎഇയിൽ കിടിലൻ അവസരം; ശമ്പളം 1.21 ലക്ഷം രൂപ; വിസ, ടിക്കറ്റ്, താമസം എന്നിവ സൗജന്യം

MyFin Desk

nurse recruitment to germany on 5th of this month
X

Summary

കേരള സർക്കാർ റിക്രൂട്മെന്റ് നടത്തുന്നു


യു എ ഇയിലെ പ്രമുഖ ആശുപത്രിയിലേക്ക് പുരുഷ നഴ്സുമാരെ നിയമിക്കുന്നു. കേരള സർക്കാരിന്റെ റിക്രൂട്ടിങ് ഏജൻസി ആയ ഒഡേപെക് വഴിയാണ് നിയമനം. ബി എസ് സി നഴ്സിങ് അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബി എസ് സി നഴ്സിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് 2 വർഷത്തെ പരിചയം ആവശ്യമാണ്. അപേക്ഷകരുടെ പ്രായം 40 വയസ് കവിയരുത്. ഉടൻ ജോയിൻ ചെയ്യാൻ കഴിയുന്നവർക്ക് അപേക്ഷിക്കാം.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 5,000 ദിനാർ (1.21ലക്ഷം) ശമ്പളം ലഭിക്കും. താമസം, ട്രാൻസ്പോർട്ട്, വിസ, എയർടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവ കമ്പനിയുടെ ഭാഗത്തുനിന്നും സൗജന്യമായി ലഭിക്കും. ആഴ്ചയിൽ 60 മണിക്കൂർ ആയിരിക്കും ജോലി സമയം. വാർഷിക അവധിയായി 30 ദിവസത്തെ ശമ്പളത്തോടു കൂടിയ അവധി ലഭിക്കും.

ഐ സി യു ,എമർജൻസി, അർജന്റ് കെയർ, ക്രിറ്റിക്കൽ കെയർ, ഓയിൽ&ഗ്യാസ് മേഖലകളിൽ പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. കൂടാതെ ഡി ഓ എച്ച് പാസായവർ / ഡി ഓ എച്ച് ലൈസൻസ് ഹോൾഡർ ഒപ്പം പോസിറ്റീവ് ഡാറ്റാഫ്ലോ റിസൾട്ട് ഉള്ളവർക്ക് മുൻഗണന ലഭിക്കും.

കേരളത്തിൽ വെച്ച് നേരിട്ടുള്ള ഇന്റർവ്യൂ ഡിസംബറിൽ നടക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 30, 2025 ന് മുൻപ് അവരുടെ ബയോഡാറ്റ, പാസ്‌പോർട്ട് പകർപ്പ്, ഡാറ്റാഫ്ലോ റിപ്പോർട്ട് (ഉണ്ടെങ്കിൽ) എന്നിവ gcc@odepc.in എന്ന ഇമെയിലിലേക്ക് അയയ്ക്കണം. മെയിലിലെ സബ്ജക്റ്റ് ലൈനിൽ "Industrial Male Nurse to UAE" എന്ന് നൽകണം. കൂടുതൽ വിവരങ്ങൾക്ക് https://odepc.kerala.gov.in/ സന്ദർശിക്കുക.