image

20 Nov 2025 3:13 PM IST

News

റേഷന്‍ കാര്‍ഡ് എപിഎല്ലാണോ? മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാനായി ഇപ്പോൾ അപേക്ഷിക്കാം

Anish Devasia

ration cards can be changed to priority category
X

റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റാന്‍ വീണ്ടും അവസരം. വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്ക് ഡിസംബർ 16 വരെ പിങ്ക് അഥവ ബിപിഎല്‍ വിഭാഗത്തിലേക്ക് റേഷന്‍ കാര്‍ഡ് മാറ്റുന്നതിനായി അപേക്ഷിക്കാം. ഓണ്‍ലൈനായി വേണം അപേക്ഷ സമര്‍പ്പിക്കാന്‍. അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ വഴിയോ നിങ്ങള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

നീല (എന്‍പിഎസ്, വെള്ള (എന്‍പിഎന്‍എസ്) കാര്‍ഡുകളില്‍ നിന്ന് മുന്‍ഗണന വിഭാഗമായ പിങ്ക് (പിഎച്ച്എച്ച്) കാര്‍ഡിലേക്ക് മാറ്റാനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കുന്നവരുടെ മാര്‍ക്ക് കണക്കാക്കിയാണ് കാര്‍ഡ് നല്‍കുന്നതിന്റെ മുന്‍ഗണന നിശ്ചയിക്കുക.

ആവശ്യമായ രേഖകള്‍

* ബിപിഎല്‍ കാര്‍ഡിന് അര്‍ഹതയുണ്ടെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ സാക്ഷ്യപത്രം.

* മാരക രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍, ചികിത്സാ രേഖകളുടെ പകര്‍പ്പ്.

* പട്ടികജാതി-വര്‍ വിഭാഗക്കാര്‍ക്ക് തഹസില്‍ദാര്‍ നല്‍കുന്ന ജാതി സര്‍ട്ടിഫിക്കറ്റ്.

* ഗൃഹനാഥ വിധവയാണെങ്കില്‍ വില്ലേജ് ഓഫീസര്‍ നല്‍കുന്ന നോണ്‍ റീമാരേജ് സര്‍ട്ടിഫിക്കറ്റും, പെന്‍ഷന്‍ കൈപ്പറ്റുന്നതിന്റെ രേഖകളും.

* സ്വന്തമായി ഭൂമി ഇല്ലെന്ന് കാണിച്ച് വില്ലേജ് ഓഫീസര്‍ നല്‍കുന്ന ഭൂരഹിത സര്‍ട്ടിഫിക്കറ്റ്.

* 2009ല്‍ ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതും ഉള്‍പ്പെടാന്‍ അര്‍ഹതയുണ്ടെന്നും കാണിച്ച് പഞ്ചായത്ത് സെക്രട്ടറി നല്‍കുന്ന സാക്ഷ്യപത്രം.

* ഭവന പദ്ധതികള്‍ പ്രകാരം വീട് ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ രേഖകള്‍.

* വരുമാന സര്‍ട്ടിഫിക്കറ്റ്.

* വീടിന്റെ വിസ്തീര്‍ണം കാണിക്കുന്ന രേഖ.

* സ്വന്തമായി വീടില്ലെങ്കില്‍ പഞ്ചായത്ത് സെക്രട്ടറി നല്‍കുന്ന ഭവനരഹിത സാക്ഷ്യപത്രം.

* ഭിന്നശേഷിക്കാര്‍, ഭിന്നശേഷി തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കുക.