image

17 Dec 2025 4:53 PM IST

News

ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള യാത്രാവിലക്ക് പാക്കിസ്ഥാന്‍ നീട്ടി

MyFin Desk

ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള   യാത്രാവിലക്ക് പാക്കിസ്ഥാന്‍ നീട്ടി
X

Summary

പഹല്‍ഗാം ആക്രമണത്തിനുശേഷമാണ് ഇരുരാജ്യങ്ങളും വ്യോമാതിര്‍ത്തി അടച്ചത്


ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയ വിലക്ക് പാക്കിസ്ഥാന്‍ ഒരു മാസം കൂടി നീട്ടി. പഹല്‍ഗാം ആക്രമണത്തിന് ശേഷം ഏപ്രിലിലാണ് പാക്കിസ്ഥാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് വ്യോമാതിര്‍ത്തി അടച്ചത്. ഇന്ത്യയും സമാനമായ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിലവിലുള്ള വിലക്ക് ഈമാസം 24ന് അവസാനിക്കാനിരിക്കെയാണ് നിയന്ത്രണങ്ങള്‍ ഒരുമാസത്തേക്ക്് കൂടി നീട്ടിയത്. വിലക്ക് ഇനി ജനുവരി 23വരെ തുടരും.

'ഇന്ത്യന്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്ക് പാക് വ്യോമാതിര്‍ത്തി അടച്ചിരിക്കും. ഇന്ത്യന്‍ വിമാനക്കമ്പനികളുടെ ഉടമസ്ഥതയിലുള്ളതോ പ്രവര്‍ത്തിപ്പിക്കുന്നതോ പാട്ടത്തിനെടുത്തതോ ആയ എല്ലാ വിമാനങ്ങളും ഇന്ത്യന്‍ സൈനിക വിമാനങ്ങളും ഉള്‍പ്പെടെ,' പാക്കിസ്ഥാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി പറഞ്ഞു.

2022 ലെ പാക്കിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (പിസിഎഎ) രേഖ പ്രകാരം, അവരുടെ വ്യോമാതിര്‍ത്തി രണ്ട് മേഖലകളായി (എഫ്‌ഐആര്‍) തിരിച്ചിരിക്കുന്നു - കറാച്ചി, ലാഹോര്‍. ഈ രണ്ട് എഫ്ഐആറുകള്‍ക്കും നിയന്ത്രണം ബാധകമാണ്.