image

20 Nov 2025 3:34 PM IST

News

ഇക്കാര്യം ചെയ്തില്ലേ? ജനുവരി 1 മുതല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും

MyFin Desk

ഇക്കാര്യം ചെയ്തില്ലേ? ജനുവരി 1 മുതല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും
X

ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാത്തവരുടെ പാൻകാർഡുകൾ നിർജ്ജീവമാകാൻ സാധ്യത. 2025 ഡിസംബർ 31നു മുൻപ് ഈ പ്രക്രിയ പൂർത്തിയാക്കാത്തവരുടെ പാൻ കാർഡുകളാകും നിർജ്ജീവമാകുന്നത്. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഇതു സംബന്ധിച്ചുള്ള അറിയിപ്പ് നൽകി.

നവംബർ ഒന്നുമുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വന്നത്. ആധാർ അപ്ഡേഷൻ പ്രക്രിയകൾ എളുപ്പമാക്കുന്നതിനു വേണ്ടിയാണ് പുതിയ മാറ്റമെന്ന് യുഐഡിഎഐ അറിയിക്കുന്നു.പാൻകാർഡുകൾ നിർജ്ജീവമാകുന്നത് ബാങ്കിംഗ് സേവനങ്ങളിൽ നിയന്ത്രണങ്ങൾ വരുന്നതിനും നികുതികളും റിട്ടേണുകളും ഫയൽ ചെയ്യുമ്പോൾ പ്രശ്‌നങ്ങൾക്കും കാരണമായേക്കാം. എസ്എംഎസ് വഴിയോ ഇ-ഫയൽ പോർട്ടൽ വഴിയോ ആധാറും പാൻകാർഡും തമ്മിൽ ബന്ധിപ്പിക്കാൻ കഴിയും.

പാന്‍ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം

* ആദായനികുതി ഇ-ഫയലിങ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക: [https://www.incometax.gov.in/iec/foportal/)

* 'ലിങ്ക് ആധാര്‍' (ഹോംപേജില്‍ താഴെ ഇടതുവശത്ത്) ക്ലിക്ക് ചെയ്യുക

* കാണിച്ചിരിക്കുന്ന ഫീല്‍ഡുകളില്‍ നിങ്ങളുടെ 10 അക്ക പാന്‍, 12 അക്ക ആധാര്‍ നമ്പറുകള്‍ നല്‍കുക

* സ്‌ക്രീനിലെ നിര്‍ദേശങ്ങള്‍ പാലിച്ച് 1,000 രൂപ പേയ്മെന്റ് പൂര്‍ത്തിയാക്കുക

* അഭ്യര്‍ത്ഥന സമര്‍പ്പിക്കുക- പോര്‍ട്ടല്‍ അത് സ്വീകരിക്കുകയും ലിങ്കിങ് പ്രോസസ്സ് ചെയ്യുകയും ചെയ്യും

എസ്എംഎസ് വഴി പരിശോധിക്കുന്ന വിധം

SMS വഴി പരിശോധിക്കാൻ UIDPAN SPACE <ആധാർ നമ്പർ (12 digit)> SPACE എന്ന FORMAT TYPE ചെയ്ത് 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് അയയ്ക്കുക. ഇതിലൂടെ ആധാറുമായി PAN ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് ഉടൻ അറിയാം.