21 Nov 2023 11:14 AM GMT
Summary
സര്‍വേയില്‍ പങ്കെടുത്ത 54 ശതമാനം പേരും മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ താല്‍പര്യമുള്ളവര്‍
ഇന്നും ഭൂരിഭാഗം പേരുടെയും ഇഷ്ട നിക്ഷേപം മ്യൂച്വല്‍ ഫണ്ടും ഫിക്‌സഡ് ഡിപ്പോസിറ്റുമാണെന്നു സര്‍വേ ഫലം. ബാങ്ക് ബസാര്‍ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്.
സര്‍വേയില്‍ പങ്കെടുത്ത 54 ശതമാനം പേരും മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാനും, 53 ശതമാനം പേര്‍ സ്ഥിര നിക്ഷേപത്തിലുമാണു താല്‍പര്യമെന്നു പറഞ്ഞു.
ഒരു നിക്ഷേപ മാര്‍ഗമായി കണക്കാക്കുന്നില്ലെങ്കിലും സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിനോട് താല്‍പര്യം കാണിച്ചവരും കുറവല്ല. സര്‍വേയിലെ 77 ശതമാനം പേരാണു സേവിംഗ്‌സ് ബാങ്കിനോട് താല്‍പര്യം അറിയിച്ചത്.
അതേസമയം മ്യൂച്വല്‍ ഫണ്ടുകളില്‍ ഈ വര്‍ഷം നിക്ഷേപം നടത്തിയവരില്‍ സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്മാരാണെന്നു കണ്ടെത്തി.
ഞെട്ടിക്കുന്ന ഒരു കാര്യം സര്‍വേയില്‍ കണ്ടെത്തിയത് എന്തെന്നുവച്ചാല്‍ റിട്ടയര്‍മെന്റ് പ്ലാനിംഗില്‍ ഇടിവുണ്ടായതാണ്. 38 ശതമാനം പേര്‍ മാത്രമാണ് വിശ്രമജീവിതത്തിനായി സേവിംഗ്‌സിന് നടത്തുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 7 ശതമാനത്തിന്റെ ഇടിവ് ഇക്കാര്യത്തിലുണ്ടായി.
സര്‍വേയില്‍ പങ്കെടുത്ത ആറ് ശതമാനം പേര്‍ക്കും ഇന്‍ഷ്വറന്‍സ് ഇല്ലാത്തവരായിരുന്നു. 16 ശതമാനം പേര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് ഉണ്ടായിരുന്നു.