image

24 Jan 2023 8:55 AM GMT

People

ശതകോടീശ്വര പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് അദാനി

MyFin Desk

bloomberg billionaires index
X

Summary

  • ഫ്രഞ്ച് ബിസിനസ് മാഗ്നറ്റായ ബര്‍ണാര്‍ഡ് അര്‍ണോള്‍ട്ട് (ആസ്തി 188 ബില്യണ്‍ യുഎസ് ഡോളര്‍), ടെസ്ല സ്ഥാപകന്‍ എലോണ്‍ മസക് (ആസ്തി 145 ബില്യണ്‍ യുഎസ് ഡോളര്‍) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.


ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി (ആസ്തി 120 ബില്യണ്‍ യുഎസ് ഡോളര്‍) നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ബ്ലൂംബര്‍ഗ് ബില്യണേഴ്‌സ് ഇന്‍ഡെക്‌സില്‍ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസാണ് (ആസ്തി 121 ബില്യണ്‍ യുഎസ് ഡോളര്‍) അദാനിയെ പിന്തള്ളി മൂന്നാമതെത്തിയത്.

ഫ്രഞ്ച് ബിസിനസ് മാഗ്നറ്റായ ബര്‍ണാര്‍ഡ് അര്‍ണോള്‍ട്ട് (ആസ്തി 188 ബില്യണ്‍ യുഎസ് ഡോളര്‍), ടെസ്ല സ്ഥാപകന്‍ എലോണ്‍ മസക് (ആസ്തി 145 ബില്യണ്‍ യുഎസ് ഡോളര്‍) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

ബിസിനസുകാരായ ബില്‍ ഗേറ്റ്‌സും (ആസ്തി 111 ബില്യണ്‍ യുഎസ് ഡോളര്‍), വാരന്‍ ബഫറ്റുമാണ് (ആസ്തി 108 ബില്യണ്‍ യുഎസ് ഡോളര്‍) അഞ്ചും ആറും സ്ഥാനങ്ങളിലുള്ളത്. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി (ആസ്തി 84.7 ബില്യണ്‍ യുഎസ് ഡോളര്‍) പട്ടികയില്‍ 12ാം സ്ഥാനത്താണുള്ളത്.

2012 മാര്‍ച്ചിലാണ് ബ്ലൂംബര്‍ഗ് ബില്യണേഴ്‌സ് ഇന്‍ഡക്‌സ് ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. ആദ്യകാലത്ത് അതിസമ്പന്നരായ 20 പേരെ മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഏകദേശം 400 പേരെ വരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. 2016 ഒക്ടോബറിലാണ് ഇപ്പോള്‍ കാണുന്ന രീതിയിലുള്ള പട്ടിക പ്രസിദ്ധീകരിച്ച് തുടങ്ങിയത്.