image

5 Jun 2023 10:02 AM GMT

People

ഫ്ലിപ്കാർട്ടിലൂടെ ജൈവ ഉൽപന്നങ്ങൾ ഇന്ത്യയിലെങ്ങും; കർഷകർക്ക് പിൻപറ്റാം വിവേകിന്റെ മാതൃക

MyFin Desk

farmer sold all over india through flipkart
X

Summary

  • ജൈവ കൃഷിരീതി ഉപയോഗിച്ചുണ്ടാക്കിയ നാടന്‍ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുക
  • മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ സാധ്യത കണ്ടെത്തിയതാണ് വഴിത്തിരിവായത്
  • പരമ്പരാഗത കൃഷിരീതികളിലൂടെ കൃഷി
  • വളര്‍ച്ചയ്ക്ക് പിന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകം Flipkart Samarth


സാധാരണ കര്‍ഷകര്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ അടുത്തുള്ള വിപണിയില്‍ എത്തിക്കുമ്പോള്‍ മൂന്നാറിലെ തന്റെ കൃഷിയിടത്തില്‍ വിളയുന്ന ഉല്‍പന്നങ്ങള്‍ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഇന്ത്യയില്‍ എല്ലായിടത്തും എത്തിച്ച് യുവകര്‍ഷകന്‍ വിവേക് ദേവദാസ്. കൊവിഡ് കാലത്ത് വിപണിയില്‍ ഉല്‍പന്നങ്ങള്‍ എത്തിക്കുന്നതിന് ലോക്ക്ഡൗണ്‍ തടസമായെങ്കിലും തളരാതെ ഇന്ത്യയില്‍ എല്ലായിടത്തും ഉല്‍പന്നങ്ങള്‍ എത്തിക്കാനുള്ള വഴി തേടുകയായിരുന്നു വിവേക്. ഇതാണ് ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്തുന്നതിലെത്തിച്ചത്.

ജൈവ ഉല്‍പന്നങ്ങള്‍ ഓണ്‍ലൈനിലൂടെ വില്‍ക്കുക എന്ന ആശയമാണ് വിവേകിന്റെ ജീവിതം മാറ്റിമറിച്ചത്. ജൈവ കൃഷിരീതി ഉപയോഗിച്ചുണ്ടാക്കിയ നാടന്‍ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുകയായിരുന്നു വിവേക്.

മൂന്നാര്‍ വാലി ബ്രാന്‍ഡ്

ഇടുക്കി ജില്ലയിലെ മൂന്നാറിലെ പരമ്പരാഗത കര്‍ഷക കുടുംബത്തിലാണ് വിവേക് ദേവദാസ് വളര്‍ന്നത്. എല്ലാ കാര്‍ഷിക ആവശ്യങ്ങള്‍ക്കും ചാണകം പോലെയുള്ള പ്രകൃതിദത്തമായ വളങ്ങളാണ് വിവേക് ഉപയോഗിക്കുന്നത്. ഏലവും കാപ്പിയും വിളവെടുക്കാനായി പ്രദേശത്തെ സ്വയം സഹായ സംഘങ്ങളിലെ സ്ത്രീകളാണ് വിവേകിനെ സഹായിക്കുന്നത്.

തുടക്കത്തില്‍ നാട്ടിലെ വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് ഉല്‍പന്നങ്ങള്‍ വിറ്റുവന്ന വിവേക് മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ സാധ്യത കണ്ടെത്തിയതാണ് വഴിത്തിരിവായത്.

ഏലം, തേയില, കാപ്പി, ഗ്രാമ്പൂ, ചോളം എന്നിവയെല്ലാം വിവേക് കൃഷിചെയ്യുന്നുണ്ട്. ഇവയെ ഫ്‌ളേവറില്ലാത്ത ബ്ലാക് ടീ, ഓര്‍ഗാനിക് ബ്ലാക് പെപ്പര്‍, പ്രീമിയം ക്ലോവ്‌സ്, കോള്‍ഡ് പ്രസ്ഡ് കോക്കനറ്റ് ഓയില്‍ എന്നിങ്ങനെ കുപ്പികളില്‍ പായ്ക്ക് ചെയ്ത് വില്‍പന തുടങ്ങി. മൂന്നാര്‍ വാലി എന്ന ബ്രാന്‍ഡ് നെയിം സ്വീകരിച്ച് അതിന്റെ ബാനറിലായി വില്‍പന.

2022 ഫെബ്രുവരിയിലാണ് വിവേക് Flipkart Samarthല്‍ ചേരുന്നത്. തന്റെ ബ്രാന്‍ഡായ Munnar Valleyയെ ആളുകളിലേക്ക് എത്തിക്കാന്‍ ഇത് വിവേകിനെ സഹായിച്ചു. ഫ്‌ളേവറുകളില്ലാത്ത തേയില, ജൈവ രീതിയില്‍ കൃഷി ചെയ്യുന്ന കറുത്ത കുരുമുളക്, പ്രീമിയം ഗ്രാമ്പൂ, കോള്‍ഡ് പ്രസ്ഡ് വെളിച്ചെണ്ണ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡ് വില്‍പ്പന നടത്തുന്നുണ്ട്.

രാസവളങ്ങളില്ലാതെ

കൃഷിയിടത്തിലെ എല്ലാ ജൈവ ഉല്‍പന്നങ്ങളും പരമ്പരാഗത കൃഷിരീതികളിലൂടെയാണ് വിളയിച്ചെടുക്കുന്നതെന്ന് വിവേക് പറയുന്നു. ചാണകം എല്ലാ കൃഷിക്കും സാധാരണ വളമായി ഉപയോഗിക്കുന്നു. രാസവളങ്ങളൊന്നും ഉപയോഗിക്കുന്നില്ല. ഇതാണ് വിവേകിന്റെ Munnar Valleyയെ ജനപ്രിയമാക്കുന്നത്.

വിവേക് തന്റെ ബ്രാന്‍ഡിനെ വളര്‍ത്തുന്നതിനൊപ്പം തന്നെ സമീപത്തുള്ള സ്ത്രീകള്‍ക്ക് ജോലിയും നല്‍കുന്നുണ്ട്. തൊഴില്‍ ചെയ്ത് സമ്പാദിക്കാനും കുടുംബം പുലര്‍ത്താനും കഷ്ടപ്പെടുന്ന സ്ത്രീകള്‍ക്ക് വിവേകിന്റെ ഫാം ഒരു മികച്ച തൊഴിലിടം കൂടിയാണ്. വിവേകിന്റെ ഫാമില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ തന്നെ സാമ്പത്തിക ഭദ്രത ഉണ്ടാക്കാനും കുടുംബം പോറ്റാനും സാധിക്കുന്നു.

10-20 പേരടങ്ങുന്ന വനിതാ ഗ്രൂപ്പുകളാണ് കൃഷിയും പരിചരണവും വിളവെടുപ്പുമെല്ലാം നടത്തുന്നത്. കുടുംബശ്രീ അംഗങ്ങള്‍ക്കും തൊഴില്‍ നല്‍കുന്നുണ്ട്. കൂടാതെ മൂന്നാര്‍ വാലി ഉല്‍പന്നങ്ങള്‍ കുടുംബശ്രീ വഴിയും വിറ്റഴിക്കുന്നു.

ജീവിതം മാറ്റിമറിച്ച ആശയം

നോയിഡയില്‍ നടന്ന സരസ് മേളയില്‍ പങ്കെടുക്കുന്നതിനിടെയാണ് വിവേക് Flipkart Samarth എന്താണെന്ന് അറിയുന്നത്. വൈകാതെ അദ്ദേഹം ഈ പ്രോഗ്രാമില്‍ അംഗമായി. ഇതിന്റെ ഭാഗമായ ശേഷം വിവേകിന്റെ ഉത്പന്നങ്ങളുടെ വില്‍പ്പനയും ബ്രാന്‍ഡിന്റെ വളര്‍ച്ചയും വളരെ വേഗത്തിലായിരുന്നു. Munnar Valley ഇപ്പോള്‍ ഇന്ത്യയൊട്ടാകെ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്. നേരത്തെ ലോജിസ്റ്റിക്‌സുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ ഞങ്ങള്‍ നേരിട്ടിരുന്നു. എന്നാലിപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ വളരെ എളുപ്പത്തില്‍ ആളുകളിലേക്ക് ഉല്‍പന്നങ്ങള്‍ എത്തിക്കാന്‍ സാധിക്കുന്നുണ്ട്. ഉല്‍പന്നങ്ങള്‍ പാക്ക് ചെയ്ത് വച്ചാല്‍ പിക്കപ്പ് ചെയ്യുന്നയാള്‍ വന്ന് അവ എടുക്കും. ഇവ ട്രാക്ക് ചെയ്യാനുള്ള സംവിധാനവും ലഭ്യമാണ്. റിട്ടേണ്‍ ആകുന്ന ഉത്പന്നങ്ങള്‍ തിരികെ കൊണ്ടുവന്ന് തരും. എല്ലാ ആവശ്യങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി ഏത് സമയത്തും ബന്ധപ്പെടാവുന്ന ഫഌപ്പ്കാര്‍ട്ട് മാനേജരും ഉണ്ട് വിവേക് പറയുന്നു.

വിവേകിന്റെയും Munnar Valley എന്ന ബ്രാന്‍ഡിന്റെയും വളര്‍ച്ചയ്ക്ക് പിന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകം Flipkart Samarth ആണ്. ഇന്ത്യയിലെ കരകൗശല വിദഗ്ധരെയും നെയ്ത്തുകാരെയും ചെറുകിട സംരംഭങ്ങളെയും ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലേക്ക് എത്തിക്കാനായി 2019 ജൂലൈയില്‍ ആരംഭിച്ച Flipkart Samarth ആയിരക്കണക്കിന് സംരംഭകര്‍ക്ക് ഇന്ത്യയില്‍ എല്ലായിടത്തും ഉല്‍പന്നങ്ങള്‍ വില്‍പ്പന നടത്താനുള്ള സാധ്യതയാണ് നല്‍കിയത്. നിലവില്‍ രാജ്യത്തുടനീളമുള്ള 15 ലക്ഷത്തിലധികം ആളുകള്‍ക്ക് ഉപജീവനമാര്‍ഗമായി മാറിയിരിക്കുന്ന ഈ പ്രോഗ്രാം അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്നു. വില്‍പ്പനക്കാര്‍ക്ക് സാമ്പത്തികമായി നേട്ടമുണ്ടാക്കാനും ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കളിലേക്ക് ഉല്‍പന്നങ്ങള്‍ എത്തിക്കാനും Flipkart Samarth സഹായിക്കുന്നു.