image

12 Dec 2024 11:45 AM IST

News

ഇനി എടിഎമ്മിൽ നിന്നും നേരിട്ട് പിഎഫ് തുക പിൻവലിക്കാം! അപേക്ഷ നൽകേണ്ട, കാത്തിരിക്കേണ്ട

MyFin Desk

ഇനി എടിഎമ്മിൽ നിന്നും നേരിട്ട് പിഎഫ് തുക പിൻവലിക്കാം! അപേക്ഷ നൽകേണ്ട, കാത്തിരിക്കേണ്ട
X

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിൽ നിന്നുള്ള പണം എടിഎം വഴി പിൻവലിക്കാനുള്ള സംവിധാനം അടുത്ത വർഷം നിലവിൽ വരുമെന്നു തൊഴിൽമന്ത്രാലയം അറിയിച്ചു. ഇതിനായി പിഎഫ് അക്കൗണ്ട് ഉടമകൾക്ക് എടിഎം കാർഡ് നൽകുമെന്ന് തൊഴിൽ മന്ത്രാലയം സെക്രട്ടറി സുമിത ദാവ്റ പറഞ്ഞു.

പിഎഫ് നിക്ഷേപത്തിന്റെ 50% വരെ എംടിഎം വഴി പിൻവലിക്കാൻ സാധിക്കും. പരിഷ്കാരം നടപ്പിലായാൽ തുക ലഭിക്കാൻ അപേക്ഷ നൽകി ദിവസങ്ങളോളം കാത്തിരിക്കേണ്ട വരില്ല. തൊഴിലാളികൾക്ക് അടിയന്തര സാഹചര്യങ്ങളിൽ മറ്റാരേയും ആശ്രയിക്കാതെ പിഎഫ് സമ്പാദ്യം ഉപയോ​ഗിക്കാമെന്നതാണ് ഇതിന്റെ എറ്റവും വലിയ പ്രയോജനം.

നിലവിൽ ഏഴ് കോടി സജീവ അം​ഗങ്ങാണ് എംപ്ലോയ്മെന്റ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന് (ഇപിഎഫ്ഒ) ഉള്ളത് . ​ഗുണഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന്റെ ഭാ​ഗമായി മന്ത്രാലത്തിന് കീഴിലുള്ള ഐടി സംവിധാനങ്ങളുടെ നവീകരണം നടക്കുകയാണ്. തൊഴിലാളികളുടെ സാമ്പത്തിക സാശ്രയത്വം വർദ്ധിപ്പിക്കാനും ക്ലെയിമുകൾ വേ​ഗത്തിൽ തീർപ്പാക്കാനുമുള്ള ശ്രമത്തിന്റെ ഭാ​ഗമാണിത്. ജനുവരി മുതൽ മാറ്റം പ്രാബല്യത്തിൽ വരുത്താനാണ് ശ്രമമെന്നും സുമിത ദവ്‌റ കൂട്ടിച്ചേർത്തു.