9 March 2026 7:48 PM IST
Summary
അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിക്കുന്നത് പ്ലാസ്റ്റിക് വ്യവസായ മേഖലയെ പ്രതിസന്ധിയിലാക്കുന്നു
പശ്ചിമേഷ്യന്‍ സംഘര്‍ഷം പ്ലാസ്റ്റിക് വ്യവസായ മേഖലയേയും വെറുതേവിട്ടില്ല. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിക്കുന്നത് പ്ലാസ്റ്റിക് വ്യവസായ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. വന്‍തോതില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയെ ആശ്രയിക്കുന്നതിനാലാണ് അസംസ്‌കൃത വസ്തുക്കള്‍ക്ക് നിരന്തരമായി വില ഉയരുന്നത്. കൂടുതല്‍ വിലയ്ക്കുപോലും അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കാത്ത അവസ്ഥയിലൂടെയാണ് പ്ലാസ്റ്റിക് വ്യവസായ മേഖല നിലവില്‍ കടന്നു പോകുന്നതെന്ന് വ്യവസായികള്‍ പറയുന്നു. ഇത് തുടരുകയാണെങ്കില്‍ പല നിര്‍മാണ യൂണിറ്റുകളും പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും വ്യവസായികള്‍ ആശങ്ക പ്രകടിപ്പിച്ചു.
സംഘര്‍ഷം മുന്നില്‍ക്കണ്ട് കൂടുതല്‍ അസംസ്‌കൃത വസ്തുക്കള്‍ കച്ചവടക്കാര്‍ സ്റ്റോക്ക് ചെയ്യുന്നത് ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണങ്ങളിലൂടെയാണ് അസംസ്‌കൃത വസ്തുക്കള്‍ വിതരണം ചെയ്യുന്നത്. കുപ്പിവെള്ളം, മരുന്ന്, ഭക്ഷണ വിതരണ മേഖലയ്ക്ക് ആവശ്യമായ പാക്കിങ് വസ്തുക്കള്‍, പ്ലാസ്റ്റിക് ഗൃഹോപകരണങ്ങള്‍, പിവിസി പൈപ്പ് ഫിറ്റിങ്ങുകള്‍ മുതലായവയുടെ വിതരണത്തെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്. സംഘര്‍ഷാവസ്ഥ തുടങ്ങിയത് മുതല്‍ ഇന്നലെ വരെ പ്ലാസ്റ്റിക് അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ ശരാശരി 25 ശതമാനത്തിലധികം വര്‍ധന ഉണ്ടായിട്ടുണ്ട്. അനിയന്ത്രിത വിലവര്‍ധന ഒഴിവാക്കുന്നതിനും കരിഞ്ചന്ത വില്‍പ്പന ഇല്ലാതാക്കുന്നതിനും സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
