image

18 Sep 2022 8:00 AM GMT

Policy

ചരക്ക് നീക്കനയത്തിന്റെ ഭാഗമായി ഏകീകൃത പ്ലാറ്റ്‌ഫോം വികസിപ്പിക്കാനൊരുങ്ങി ഇന്ത്യ

MyFin Desk

ചരക്ക് നീക്കനയത്തിന്റെ ഭാഗമായി ഏകീകൃത പ്ലാറ്റ്‌ഫോം വികസിപ്പിക്കാനൊരുങ്ങി ഇന്ത്യ
X

Summary

  ഡല്‍ഹി: ദേശീയ ലോജിസ്റ്റിക്സ് നയത്തിന്റെ ഭാഗമായി ഏകീകൃത ലോജിസ്റ്റിക് ഇന്റര്‍ഫേസ് പ്ലാറ്റ്ഫോം (യുലിപ്) വികസിപ്പിക്കാനൊരുങ്ങി കേന്ദ്രം. ഗതാഗത മേഖല നേരിടുന്ന വെല്ലുവിളികള്‍ അഭിമുഖീകരിക്കാനും ബിസിനസ്സുകളുടെ ലോജിസ്റ്റിക് ചെലവ് 13-14 ശതമാനത്തില്‍ നിന്ന് ഒറ്റ അക്കത്തിലേക്ക് കൊണ്ടുവരാനും ശ്രമിക്കുന്നതാണ് ദേശീയ ലോജിസ്റ്റിക് നയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. സമഗ്രമായ ലോജിസ്റ്റിക്സ് ആക്ഷന്‍ പ്ലാനിന് കീഴില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള എട്ട് തീരുമാനങ്ങളില്‍ ഒന്നാണ് യുലിപ് വികസനം. വിവിധ സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികള്‍, സേവന ദാതാക്കള്‍, ഷിപ്പര്‍മാര്‍, ചരക്ക് സ്വീകരിക്കുന്നയാള്‍ […]


ഡല്‍ഹി: ദേശീയ ലോജിസ്റ്റിക്സ് നയത്തിന്റെ ഭാഗമായി ഏകീകൃത ലോജിസ്റ്റിക് ഇന്റര്‍ഫേസ് പ്ലാറ്റ്ഫോം (യുലിപ്) വികസിപ്പിക്കാനൊരുങ്ങി കേന്ദ്രം.
ഗതാഗത മേഖല നേരിടുന്ന വെല്ലുവിളികള്‍ അഭിമുഖീകരിക്കാനും ബിസിനസ്സുകളുടെ ലോജിസ്റ്റിക് ചെലവ് 13-14 ശതമാനത്തില്‍ നിന്ന് ഒറ്റ അക്കത്തിലേക്ക് കൊണ്ടുവരാനും ശ്രമിക്കുന്നതാണ് ദേശീയ ലോജിസ്റ്റിക് നയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

സമഗ്രമായ ലോജിസ്റ്റിക്സ് ആക്ഷന്‍ പ്ലാനിന് കീഴില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള എട്ട് തീരുമാനങ്ങളില്‍ ഒന്നാണ് യുലിപ് വികസനം. വിവിധ സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികള്‍, സേവന ദാതാക്കള്‍, ഷിപ്പര്‍മാര്‍, ചരക്ക് സ്വീകരിക്കുന്നയാള്‍ തുടങ്ങിയവര്‍ ഈ പ്ലാറ്റ്ഫോമിലൂടെ ബന്ധിപ്പിക്കപ്പെടും. എല്ലാ പങ്കാളികള്‍ക്കിടയിലും തത്സമയ അടിസ്ഥാനത്തില്‍ രഹസ്യാത്മകമായ രീതിയില്‍ വിവര കൈമാറ്റം സാധ്യമാക്കും.

ഇന്ത്യയുടെ ലോജിസ്റ്റിക്‌സ് മേഖലയില്‍ കാലതാമസം നേരിടുന്ന പ്രക്രിയകളും, പ്രവര്‍ത്തനങ്ങളും ഉയര്‍ത്തുന്ന വെല്ലുവിളികളെ യുലിപ് അഭിസംബോധന ചെയ്യുമെന്നും ഇന്ത്യന്‍ ലോജിസ്റ്റിക്‌സില്‍ ഇതൊരു മികച്ച മാറ്റമായിരിക്കുമെന്നുമാണ് വിലയിരുത്തല്‍.

എന്‍ഐസിഡിസിയുടെ (നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍) ലോജിസ്റ്റിക്സ് ഡാറ്റാ ബാങ്ക് പ്രോജക്റ്റ് വഴിയാണ്് യുലിപ് വികസിപ്പിക്കുന്നത്. ആപ്ലിക്കേഷന്‍ ലെയര്‍, ഗവേണന്‍സ് ലെയര്‍, പ്രസന്റേഷന്‍ ലെയര്‍ എന്നിവ ഉള്‍പ്പെടുന്ന ത്രിതല ഘടന പ്ലാറ്റ്ഫോമാണ് യുലിപ്.