image

24 July 2023 9:00 AM GMT

Policy

8.15% പിഎഫ് പലിശനിരക്കിന് കേന്ദ്രത്തിന്‍റെ അംഗീകാരം

MyFin Desk

8.15% പിഎഫ് പലിശനിരക്കിന് കേന്ദ്രത്തിന്‍റെ അംഗീകാരം
X

Summary

  • നാലു പതിറ്റാണ്ടിലെ ഏറ്റവും താണ നിരക്കിലേക്ക് കഴിഞ്ഞ വര്‍ഷം ഇപിഎഫ് പലിശ വെട്ടിക്കുറച്ചിരുന്നു
  • പലിശ അക്കൗണ്ടുകളിലേക്ക് ഇന്നു മുതല്‍ നിക്ഷേപിക്കും
  • 2020-21ലെ ഇപിഎഫ് നിക്ഷേപങ്ങള്‍ക്ക് ലഭിച്ചത് 8.5% പലിശ


എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്കീമിന് കീഴിലുള്ള നിക്ഷേപങ്ങളുടെ 2022-23 സാമ്പത്തിക വർഷത്തേക്കുള്ള പലിശ നിരക്ക് 8.15 ശതമാനമായി കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഈ വര്‍ഷം മാർച്ച് 28-നാണ് ആറ് കോടിയിലധികം വരിക്കാർക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് 8.15 ശതമാനമായി ഉയർത്താണ് റിട്ടയർമെന്റ് ഫണ്ട് ബോഡിയായ ഇപിഎഫ്ഒ തീരുമാനമെടുത്തത്.

ഇന്ന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഔദ്യോഗിക ഉത്തരവ് പ്രകാരം, 2022-23ലെ ഇപിഎഫിന്റെ 8.15 ശതമാനം പലിശ അംഗങ്ങളുടെ അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യാൻ ഇപിഎഫ്ഒ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ വർഷം മാർച്ചിൽ ഇപിഎഫ്ഒ ട്രസ്റ്റികൾ അംഗീകരിച്ച ഇപിഎഫ് പലിശ നിരക്ക് ധനമന്ത്രാലയം അംഗീകരിച്ചതിനെ തുടർന്നാണ് ഉത്തരവ്. ഇപ്പോൾ ഇപിഎഫ്ഒ ഫീൽഡ് ഓഫീസുകൾ വരിക്കാരുടെ അക്കൗണ്ടുകളിലേക്ക് ഇന്നു മുതല്‍ പലിശ നിക്ഷേപിച്ച് തുടങ്ങും.

2022 മാർച്ചിൽ, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) 2021-22 ലെ ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് നാല് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കായ 8.1 ശതമാനത്തിലേക്ക് കുറച്ചിരുന്നു. ഇപിഎഫ് പലിശ നിരക്ക് 8 ശതമാനമായിരുന്ന 1977-78 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. 2020-21ലെ 8.5 ശതമാനത്തിൽ നിന്നാണ് ഈ വെട്ടിക്കുറയ്ക്കല്‍ നടത്തിയത്.