5 Aug 2023 6:22 PM IST
Summary
- സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ച്ചിലേക്കെന്ന് മുന്നറിയിപ്പ്
- കുത്തനെ ഉയരുന്ന റെവന്യൂ ചെലവ് നേരിടാൻ പാങ്ങില്ല
കേരളത്തിന്റെ സാമ്പത്തിക നയം സമ്പൂർണമായി മാറ്റിയെങ്കിലേ സംസ്ഥാനം ഇന്ന് നേരിടുന്ന പ്രതിസന്ധിയിൽ നിന്ന് കരകയറാനാകു എന്ന് സാമ്പത്തിക വിദഗ്‌ധർ. ` കേരളാസ് `ഇക്കണോമിക് ഡെവലപ്മെന്റ് : കോവിഡ് -- 19 പാൻഡമിക്, ഇക്കണോമിക് ക്രൈസിസ്സ്, ആൻഡ് പബ്ലിക് പോളിസി '' എന്ന ശനിയാഴ്ച പുറത്തിറക്കിയ പുസ്തകത്തിലാണ് 21 വിദഗ്‌ധർ ഈ കാര്യം ശക്തമായി ഉന്നയിക്കുന്നത്.
മുൻ സംസ്ഥാന പബ്ലിക് എക്സ്പെൻഡീച്ചർ റിവ്യൂ കമ്മീഷൻ ചെയർമാൻ ബി എ പ്രകാശും , വർക്കല എസ് എൻ കോളേജിലെ ഇക്കണോമിക് അസ്സോസിയേറ്റ് പ്രൊഫസർ ജെറി ആൽവിനുമാണ് 21 ലേഖനങ്ങൾ അടങ്ങിയ പുസ്തകം എഡിറ്റ് ചെയ്യ്തിരിക്കുന്നത്.
സംസ്ഥാനത്തിന് നക്ഷ്ടപെട്ട അതിന്റെ സാമ്പത്തിക ശക്തി തിരിച്ചുപിടിക്കുക എന്നതാണ് കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി എന്ന് പുസ്തകം ചൂണ്ടികാണിക്കുന്നു. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടും, റിസർവ് ബാങ്കിന്റെ വിശകലനവും കേരളം അതീവഗുരുതരമായ തുടർച്ചയായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും, ഇത് അന്തിമമായി സാമ്പത്തിക തകർച്ചയിൽ എത്തിക്കുമെന്നു മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും പുസ്തകം ചൂണ്ടികാണിക്കുന്നു. .
കേരളത്തിന്റെ കുതിച്ചുയരുന്ന റെവന്യൂ കമ്മി നേരിടുന്നതിനുള്ള വിഭവമോ, കടം മേടിക്കാനുള്ള ശക്തിയോ സംസ്ഥാനത്തിനില്ലെന്നു പുസ്തകം പറയുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
