image

30 May 2023 11:39 AM GMT

Policy

ദീര്‍ഘകാല വൈദ്യുതി വ്യാപാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രചണ്ഡ

MyFin Desk

Nepal Prime Minister Prachanda to focus on long-term power trade during India visit
X

Summary

  • ബംഗ്ലാദേശിന് വൈദ്യുതിനല്‍കാന്‍ ഇന്ത്യന്‍ ഗ്രിഡുകള്‍ ഉപയോഗപ്പെടുത്തും
  • അതിര്‍ത്തിയിലെ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും
  • നേപ്പാളില്‍ പുതിയ ജലവൈദ്യുത പദ്ധതി നിര്‍മ്മാണം ഇന്ത്യക്ക്


ഇന്ത്യയുമായി ദീര്‍ഘകാല വൈദ്യുതി വ്യാപാര കരാര്‍ സബന്ധിച്ച് ചര്‍ച്ച നടത്തുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പകമല്‍ പ്രചണ്ഡ പറഞ്ഞു. തന്റെ ഇന്ത്യാ സന്ദര്‍ശനത്തിനുമുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലുള്ള തടസങ്ങള്‍ പരിഹരിക്കും.ഹിമാലയന്‍ രാജ്യം അതിന്റെ മിച്ച ഊര്‍ജ്ജം വിപണനം ചെയ്യുന്നതിന് അനുകൂല അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മറ്റ് നേതാക്കളുമായും ചര്‍ച്ചകള്‍ക്കായി പ്രചണ്ഡയും ഒരു ഉന്നതതല പ്രതിനിധി സംഘവും ബുനാഴ്ച ഇന്ത്യയിലേക്ക് തിരിക്കും.

കഴിഞ്ഞവര്‍ഷം ഡിസംബറില്‍ അധികാരമേറ്റതിന് ശേഷം 68 കാരനായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍-മാവോയിസ്റ്റ് (സിപിഎന്‍-മാവോയിസ്റ്റ്) നേതാവിന്റെ ആദ്യ വിദേശ സന്ദര്‍ശനമാണിത്.

ഊര്‍ജ്ജവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട ചില തടസങ്ങളുണ്ട്. അത് നേപ്പാളിന്റെ ദീര്‍ഘകാല താല്‍പ്പര്യവുമാണ്.

ദീര്‍ഘകാല വൈദ്യുതി വ്യാപാരവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ തന്റെ സന്ദര്‍ശന വേളയില്‍ ഉന്നയിക്കുമെന്ന് പ്രചണ്ഡ വ്യക്തമാക്കി. ഇതാണ് നേപ്പാള്‍ ജനത വര്‍ഷങ്ങളായി അന്വേഷിക്കുന്നതെന്നും പ്രചണ്ഡ പറഞ്ഞു.

'ഉല്‍പ്പാദനം ആരംഭിച്ചതിന് ശേഷം ഊര്‍ജത്തിനുള്ള ശരിയായ വിപണി കണ്ടെത്താനായില്ലെങ്കില്‍ വലിയ നിക്ഷേപങ്ങള്‍ വരില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. അത് നേപ്പാള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്'അദ്ദേഹം പറയുന്നു.

തന്റെ സന്ദര്‍ശന വേളയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് നേപ്പാള്‍ പ്രതീക്ഷിക്കുന്നതായി പ്രചണ്ഡ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി വികസിപ്പിക്കാന്‍ ഇന്ത്യയുടെ സത്ലജ് ജല്‍ വിദ്യുത് നിഗം(എസ്ജെവിഎന്‍) ലിമിറ്റഡിനെ അനുവദിക്കാന്‍ നേപ്പാള്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡ് നേപ്പാളിന്റെ ഒരു യോഗം കിഴക്കന്‍ നേപ്പാളില്‍ 669 മെഗാവാട്ട് ലോവര്‍ അരുണ്‍ ജലവൈദ്യുത പദ്ധതി വികസിപ്പിക്കുന്നതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എസ്ജെവിഎന്നുമായി ഒപ്പുവെക്കാനുള്ള കരട് പദ്ധതിക്കാണ്് പ്രചണ്ഡ അംഗീകാരം നല്‍കിയത്.

നിലവില്‍ എസ്‌ജെവിഎന്‍ കിഴക്കന്‍ നേപ്പാളിലെ അരുണ്‍ നദിയില്‍ സ്ഥിതി ചെയ്യുന്ന ഒരു 900-എംജി ജലവൈദ്യുത പദ്ധതി വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇത് 2024-ല്‍ പൂര്‍ത്തിയാകും.

വര്‍ഷങ്ങളായി തങ്ങളുടെ പ്രശ്‌നം നേപ്പാള്‍, ഇന്ത്യ, ബംഗ്ലാദേശ് എന്നിവയ്ക്കിടയില്‍ ത്രിരാഷ്ട്ര വൈദ്യുതി വ്യാപാരത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് എന്ന് അവര്‍ പറയുന്നു. തല്‍ക്കാലം ഇന്ത്യന്‍ ഗ്രിഡ് വഴി ബംഗ്ലാദേശിന് 50 മെഗാവാട്ട് വൈദ്യുതി നല്‍കുന്നതിന് തത്വത്തില്‍ ധാരണയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്ന വ്യാപാരം, ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ തന്റെ സന്ദര്‍ശനം വഴിയൊരുക്കുമെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു.

ദോധാര ചദാനിയില്‍ ഡ്രൈ പോര്‍ട്ട് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്യും.

ഇവയ്ക്ക് പുറമെ നിരവധി പ്രശ്നങ്ങളുണ്ട്, അവ നേപ്പാളിന്റെ ദേശീയ താല്‍പ്പര്യത്തിനായി ഞങ്ങള്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തി പ്രശ്‌നം ഉള്‍പ്പെടെയുള്ളവ ചര്‍ച്ചകളിലൂടെ പരിഹരിക്കും.

സന്ദര്‍ശനത്തിന് മുന്നോടിയായി അദ്ദേഹം മുന്‍ പ്രധാനമന്ത്രിമാര്‍, വിദേശകാര്യ മന്ത്രിമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായി അദ്ദേഹത്തിനോട് അടുത്തവൃത്തങ്ങള്‍ പറഞ്ഞു.

ഉഭയകക്ഷി ചര്‍ച്ചയില്‍ നേപ്പാളിന് വ്യോമപാത നല്‍കുന്ന കാര്യവും ഉന്നയിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സന്ദര്‍ശന വേളയില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധന്‍ഖര്‍ എന്നിവരെ പ്രചണ്ഡ സന്ദര്‍ശിക്കും.